കെ സുധാകരന്‍ ബിജെപിയുടെ ഏജന്റ് : പി ജയരാജന്‍

കോൺഗ്രസ് നേതാവ് കെ.സുധാകരനെതിരെ ആരോപണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. ആർഎസ്എസും സുധാകരനും ഇരുമെയ്യാണെങ്കിലും ഒരുമനസാണെന്ന് ജയരാജൻ പറഞ്ഞു.

ബിജെപിയുമായി ചർച്ച നടത്തിയെന്ന സുധാകരന്‍റെ തുറന്നു പറച്ചിലിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും കോൺഗ്രസുകാരെ ബിജെപിയിൽ ചേർക്കുന്ന ഏജന്‍റാണ് സുധാകരനെന്നും അദ്ദേഹം തുറന്നടിച്ചു.

ഷുഹൈബ് വധത്തിൽ പിടിയിലായവരിൽ പാർട്ടി ബന്ധമുള്ളവർക്കെതിരെ നടപടി വൈകുന്നത് ചില സാങ്കേതികതകൾ മൂലമാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

error: Content is protected !!