എന്‍ഡിഎ മുന്നണി വിടാനൊരുങ്ങി ബിഡിജെഎസ്

ദേശീയ തലത്തില്‍ തിരിച്ചടി കിട്ടിയതിനു പിന്നാലെ കേരളത്തിലും എന്‍ഡിയില്‍ വിള്ളല്‍. ബിഡിജെഎസ് മുന്നണി വിട്ടേക്കും. ഇതു സംബന്ധിച്ച സുപ്രധാന തീരുമാനം ബുധനാഴ്ച നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. തുഷാര്‍ വെള്ളപ്പള്ളിക്ക് രാജ്യസഭാസീറ്റ് വാഗ്ദാനം ചെയ്തെങ്കിലും നല്‍കിയിരുന്നില്ല ഇതും ഒരു പ്രധാന കാരണമാണെന്നു കരുതുന്നു. മുന്നണിയില്‍ ഇത്രയും കാലം തുടര്‍ന്നിട്ടും അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ലെന്നാണ് ബിഡിജെഎസ് വിലയിരുത്തുന്നത്. ബിഡിജെഎസിന്റെ ആവശ്യമായ രാജ്യസഭാ സീറ്റ്, ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ എന്നിവയില്‍ ഇതു വരെ അനുകൂല തീരുമാനമുണ്ടാകത്തിലും പാര്‍ട്ടിക്ക് കനത്ത അതൃപ്തിയുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ 14 നു കണിച്ചുകുളങ്ങരയില്‍ ബിഡിജെഎസിന്റെ അടിയന്തിര യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ യോഗത്തിനു ശേഷം സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഡിജെഎസ് ഉപാധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് യുപിയില്‍ നിന്ന് രാജ്യസഭാ സീറ്റ് നല്‍കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പക്ഷേ ഇതു സംബന്ധിച്ച യാതൊരു ഉറപ്പും ബിജെപിയില്‍ നിന്നും ലഭിച്ചില്ല. ഇതും അതൃപ്തി വര്‍ധിക്കാന്‍ കാരണമായി.

ചെങ്ങന്നൂര്‍ ഉപതിരെഞ്ഞടുപ്പ് അടുത്ത വരുന്ന സാഹചര്യത്തില്‍ ബിഡിജെഎസിനെ കൂടെ നിര്‍ത്താന്‍ തന്നെയായിരിക്കും ബിജെപി ശ്രമിക്കുക. ഈ സമയത്ത് മുന്നണിയില്‍ വിള്ളല്‍ വീഴുന്നത് തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ചെങ്ങന്നൂര്‍ ഉപതിരെഞ്ഞടുപ്പ് വിഷയത്തില്‍ പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടും 14 നു പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ദേശീയതലത്തില്‍ ടിഡിപി എന്‍ഡിഎയില്‍ നിന്ന് പുറത്ത് പോകുന്നതിനു പിന്നാലെ കേരളത്തിലും മുന്നണി ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത് ബിജെപിക്ക് കടുത്ത രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കും,

error: Content is protected !!