ഓസ്കാർ അവാർഡ്; ക്രിസ്റ്റഫര്‍ നോളന്റെ ഡണ്‍കിര്‍ക്കിന് പുരസ്‌കാരങ്ങള്‍

ചലച്ചിത്ര ലോകം കാത്തിരുന്ന ഓസ്‌കാര്‍ അവാര്‍ഡ്ദാന ചടങ്ങുകള്‍ക്ക് തുടക്കമായി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ആറര മണിക്കാണ് തൊണ്ണൂറാം അക്കാദമി അവാര്‍ഡ്ദാന ചടങ്ങിന് തുടക്കമായത്. 24 വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍. 13 നോമിനേഷനുമായി ദ ഷെയ്പ്പ് ഓഫ് വാട്ടറാണ് മുന്നില്‍. ക്രിസ്റ്റഫര്‍ നോളന്റെ ഡണ്‍കിര്‍ക്ക് ആണ് എട്ട് നോമിനേഷനുകളുമായി തൊട്ട് പുറകില്‍. ലൊസാഞ്ചലസിലെ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാരപ്രഖ്യാപനം.

രണ്ടാം ലോകയുദ്ധ പശ്ചാത്തലത്തിലുള്ള ക്രിസ്റ്റഫര്‍ നോലന്റെ ‘ഡണ്‍കിര്‍ക്’ രണ്ടു പുരസ്‌കാരങ്ങള്‍ നേടി. മികച്ച ശബ്ദമിശ്രണത്തിനും സൗണ്ട് എഡിറ്റിങ്ങിനുമുള്ള പുരസ്‌കാരങ്ങളാണു ഡണ്‍കിര്‍ക്ക് സ്വന്തമാക്കിയത്. അതേസമയം, ഓസ്‌കറിലെ ആദ്യ പുരസ്‌കാരം സാം റോക്ക്വെല്‍ സ്വന്തമാക്കി. ‘ത്രീ ബില്‍ബോര്‍ഡ് ഔട്ട്‌സെഡ് എബ്ബിങ്, മിസോറി’യിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരമാണ് അദ്ദേഹത്തിനു ലഭിച്ചത്.

error: Content is protected !!