വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി ‘നരേന്ദ്രമോഡി ആപ്പ്’

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനായ ‘നരേന്ദ്രമോഡി ആപ്പ്’ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അനുമതിയില്ലാതെ അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ടാപ്പിന് ചോര്‍ത്തി നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് സുരക്ഷാ ഗവേഷകന്‍ എല്ലിയോട്ട് അല്‍ഡേഴ്സണാണ് ഇക്കാര്യം പുറത്ത് വിട്ടത്. ആന്‍ഡേഴ്സണ്‍ ടിറ്ററില്‍ പുറത്ത് വിട്ട ട്വീറ്റുകളിലൂടെയാണ് വിവരം പുറത്തുവിട്ടത്.

മോദിയുടെ പേരിലുളളആൻഡ്രോയ്‌ഡ് ആപ്ലിക്കേഷൻ, ഉപയോഗിക്കുന്നവരുടെ വ്യക്തി വിവരങ്ങൾ അമേരിക്കൻ കമ്പനിയായ ക്ലെവർ ടാപിന് വിവരങ്ങൾ ചോർത്തി നൽകിയതായി ഫ്രഞ്ച് ടെക് ഗവേഷകൻ എലിയട് ആന്‍റേര്‍സണ്‍ ആണ് വെളിപ്പെടുത്തിയിരിക്കുന്നത്.

മോഡിയുടെ ആപ്പില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കളുടെ ഉപകരണ വിവരങ്ങളും ഒപ്പം സ്വകാര്യ വിവരങ്ങളും in.wzrkt.com എന്ന ഡൊമൈനിലേക്ക് കൈമാറുന്നുവെന്ന് ആല്‍ഡേഴ്‌സന്‍ പറയുന്നു.

ഓപറേറ്റിങ് സോഫ്റ്റ്‌വയര്‍, നെറ്റ്‌വര്‍ക് ടൈപ്പ്, കാരിയര്‍ തുടങ്ങിയ ഡിവൈസ് വിവരങ്ങളും ഇ-മെയില്‍, ഫോട്ടോ, വയസ്സ്, പേര് തുടങ്ങിയ വ്യക്തിഗത വിവരങ്ങളുമാണ് അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നത്.

ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്‍റെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോരുന്നു എന്ന വെളിപ്പെടുത്തല്‍ നടത്തി ശ്രദ്ധേയനായ സൈബര്‍ സുരക്ഷ ഗവേഷകനാണ് എലിയട് ആന്‍റേര്‍സണ്‍. ഈ സംഭവത്തില്‍ വണ്‍പ്ലസ് പിന്നീട് കുറ്റം ഏറ്റുപറയുകയും. ഉപയോക്താക്കളോട് മാപ്പ് പറയുകയും ചെയ്തിരുന്നു.

You may have missed

error: Content is protected !!