മൈസ്റ്റോറിയുടെ ട്രെയിലര്‍ പുറത്ത് വിട്ട് മമ്മൂട്ടി, ഡിസ് ലൈക്‌ ഫാന്‍സിന് പണികിട്ടി

കസബയിലെ മമ്മൂട്ടി കഥാപാത്രത്തെ വിമര്‍ശിച്ചപ്പോള്‍ മുതല്‍ സൈബര്‍ ആക്രമണം നേരിടുകയാണ് പാര്‍വ്വതി. ഏട്ടന്‍ ഫാന്‍സും ഇക്ക ഫാന്‍സും കുറച്ചൊന്നുമല്ല പാര്‍വ്വതിയെ തെറി വിളിച്ചത്. ഇതിന് പുറമേ മൈ സ്റ്റോറിയിലെ ഗാനത്തിന്‍റെ മേക്കിങ് വീഡിയോ പുറത്തുവിട്ടപ്പോള്‍ പാര്‍വതിയെ തെറിവിളിച്ചും വീഡിയോ ഡിസ്ലൈക്ക് ചെയ്തുമായിരുന്നു ആരാധകര്‍ അതിനെ എതിരേറ്റത്. എന്നാല്‍ ആരാധകരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ് മമ്മൂട്ടിയുടെ പുതിയ നീക്കം.

മൈ സ്റ്റോറി എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ആദ്യമായി തന്‍റെ സ്വന്തം ഫേസ്ബുക്കിലൂടെ മമ്മൂട്ടിയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ പാര്‍വതിയെ തെറിവിളിക്കാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് എട്ടിന്‍റെ പണികിട്ടി.

https://www.facebook.com/Mammootty/videos/1627781783943546/?t=87

എന്ന് നിന്‍റെ മൊയ്തീന് ശേഷം പാര്‍വതിയും പ്രിഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. നവാഗതയായ റോഷ്നി ദിനകറാണ് ചിത്രം സംവിധാനം ചെ്തിരിക്കുന്നത്. ജയ് എന്ന കഥാപാത്രമായി പ്രിഥ്വിയും താരയായി പാര്‍വതിയും വേഷമിടുന്നു. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് തിരക്കഥ. ചിത്രത്തിന്‍റെ നിര്‍മാതാവും റോഷ്നി തന്നെയാണ്.

error: Content is protected !!