പിഎന്‍ബി വായ്പ്പാ തട്ടിപ്പ്; കെഎസ്ആര്‍ടിസിയും കുടുങ്ങി

പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പിൽ കുടുങ്ങിയത് കെ.എസ്.ആര്‍.ടി.സിയും. ദീര്‍ഘകാല വായ്പ എടുക്കുന്നതിനുള്ള കെഎസ്ആര്‍ടിസിയുടെ നീക്കത്തിനാണ് പിഎന്‍ബി ബാങ്ക് തട്ടിപ്പ് അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്.

ബാങ്ക് കണ്‍സോഷ്യം 3000 കോടി രൂപയുടെ വായ്പ തരുന്നതോടെ എല്ലാ ബാധ്യതളും ഒരൊറ്റ വായ്പക്ക് കീഴിലാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. ദീര്‍ഘകാല വായ്പയായതിനാൽ ഇതിന് തിരിച്ചടവ് തുക കുറയുമായിരുന്നു. കടക്കെണിയിൽ നിന്ന് കരകയാറാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ബാങ്ക് കണ്‍സോഷ്യത്തിന്റെ വായ്പയെ കെ.എസ്.ആര്‍.ടി.സി കാണുന്നത്. മാര്‍ച്ച് ആദ്യവാരത്തോടെ വായ്പാ തുക കിട്ടുമെന്ന് പ്രതിക്ഷക്കാണ് പി.എൻ.ബി തട്ടിപ്പ് തിരിച്ചടിയായത്. കണ്‍സോഷ്യത്തിലെ പ്രധാന അംഗമാണ് പഞ്ചാബ് നാഷണൽ ബാങ്ക്. കോടിക്കണക്കിന് രൂപ വായ്പാ തട്ടിപ്പിൽ നഷ്ടമാവുകയും അതിൽ അന്വേഷണവും നടപടികളും വരുന്ന സാഹചര്യത്തിൽ മറ്റിടപാടുകൾക്കെല്ലാം ബാങ്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.

നിലവില്‍ വായ്പ സംബന്ധമായി പ്രതിസന്ധിയില്ലെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. ഇനി വായ്പയ്ക്കു വേണ്ടി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കണ്‍സോര്‍ ഷ്യത്തിലെ അംഗങ്ങളുമായി കെഎസ്ആര്‍ടിസി ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയിലൂടെ പ്രതിസന്ധി പരിഹരിക്കാമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്

error: Content is protected !!