കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരെ പരിഹസിച്ച് കെബി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി പെന്‍ഷൻകാരെ അവഹേളിച്ചുകൊണ്ടുള്ള കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എയുടെ പ്രസംഗം വിവാദത്തിൽ. ജോലിചെയ്ത കാലത്തെ കര്‍മഫലം കൊണ്ടാണ് പെന്‍ഷന്‍ കിട്ടാതെന്നായിരുന്നു ഗണേഷിന്റെ പരിഹാസം. പുനലൂര്‍ കോട്ടവട്ടത്ത് റോഡ് ഉദ്ഘാടനം ചെയ്യവേ തിങ്കളാഴ്ചയായിരുന്നു മുന്‍ഗതാഗതമന്ത്രികൂടിയായ ഗണേഷിന്റെ പരാമര്‍ശം. പ്രസംഗത്തിന്റെ വിഡിയോ പുറത്തുവന്നു.

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കൃത്യമായി ജോലി ചെയ്തിരുന്നെങ്കില്‍ ഇങ്ങനെയൊന്നും ഉണ്ടാവില്ല. അവര്‍ ഇതിനെ നന്നായി നടത്തിക്കൊണ്ട് പോയിരുന്നെങ്കില്‍ ഇന്ന് ഈ കുഴപ്പം വരില്ല. കൈകാണിച്ചാല്‍ പോലും വണ്ടി നിര്‍ത്താതിരുന്നവര്‍ക്ക് ഇപ്പോള്‍ പെന്‍ഷന്‍ കിട്ടാതിരിക്കുന്നത് കര്‍മഫലമാണെന്ന് ഗണേഷ് പറഞ്ഞു.

അതേസമയം, എംഎല്‍എയുടെ പ്രസ്താവനയെ വിമര്‍ശിച്ച് പെന്‍ഷന്‍കാര്‍ രംഗത്ത് വന്നു. കെ.എസ്.ആര്‍.ടി.സിയെ രക്ഷപെടുത്താന്‍ ബാധ്യസ്ഥനായിരുന്ന മുന്‍ മന്ത്രി തന്നെ പെന്‍ഷന്‍കാരെ അവഹേളിച്ചത് അനുചിതമാണെന്ന് അവര്‍ പറഞ്ഞു.

error: Content is protected !!