പ്രതിഷേധം ഫലം കണ്ടു കൊച്ചിയില്‍ ക്രിക്കറ്റ് ഇല്ല

ഇന്ത്യ-വിന്‍ഡീസ് ഏകദിനം തിരുവനന്തപുരം ഗ്രീന്‍ഫീ്ല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. നവംബര്‍ ഒന്നിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഏകദിനം നടക്കുമെന്നായാരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത് എങ്കിലും ഏറെ പ്രതിഷേധം ഉയരുകയായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനുമായി കായികമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സര്‍ക്കാറിന്‍റെ ആവശ്യപ്രകാരമാണ് വേദി കൊച്ചിയില്‍ നിന്നും തിരുവനന്തപുകത്തേക്ക് മാറ്റിയത്. മത്സരം തിരുവന്തപുരത്ത് നടത്തണമെന്ന് കെ സി എ തത്വത്തില്‍ തീരുമാനിയ്ക്കുകയായിരുന്നു. അന്തിമതീരുമാനം ശനിയാഴ്ച നടക്കുന്ന കെ സി എ ജനറല്‍ബോഡിയിലുണ്ടാകും

ഐ.എസ്.എല്ലിന്റേയും ക്രിക്കറ്റ് മത്സരത്തിന്റേയും സമയക്രമം ഒരുമിച്ച് വന്നതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഭാവിയില്‍ കൊച്ചിയിലും തിരുവനന്തപുരത്തും മാറി മാറി മത്സരം നടത്തും. കൊച്ചിയില്‍ പുതിയ സ്റ്റേഡിയം പണിയാനുള്ള കെസിഎയുടെ ശ്രമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണപിന്തുണ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.

error: Content is protected !!