കണ്ണൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട; ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ അറസ്റ്റില്‍

കര്‍ണാടകയില്‍ നിന്നും രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തുകയായിരുന്ന ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ അറസ്റ്റില്‍. ഇരിട്ടി പോലീസ് സബ് ഇന്‍സ്പെക്ടര്‍ പിസി സഞ്ജയ്‌ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെ കന്നോത്ത് വെച്ചാണ് കര്‍ണാടകയില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന രണ്ട് ബസ്സുകളില്‍
പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു പണം.49 ലക്ഷം രൂപയുമായി ഉളിക്കല്‍ മാട്ടറ കലങ്കിയിലെ സോണിയെയും 45 ലക്ഷം രൂപയുമായി നിലമ്പൂര്‍ കല്ലെപ്പാടം മുഹമ്മദ്‌ അന്‍ഷാദിനെയുമാണ് അറസ്റ്റ് ചെയ്തത്.
പ്രതികളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്‌.

error: Content is protected !!