ഹൈക്കോടതി ജഡ്ജി കമാല്‍ പാഷയ്ക്ക് സ്ഥാനചലനം

ഹൈക്കോടതി ജഡ്ജി കമാല്‍ പാഷയ്ക്ക് സ്ഥാനചലനം. ക്രമിനല്‍ കേസുകള്‍ പരിഗണിക്കുന്ന ബഞ്ചില്‍ നിന്ന് സിവില്‍ കേസുകള്‍ വാദിക്കുന്ന ബഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നത്. ആകെ 23 ജഡ്ജിമാര്‍ക്കാണ് സ്ഥാനമാറ്റം ഉണ്ടായിരിക്കുന്നത്.തിങ്കളാഴ്ച മുതൽ അപ്പീൽ ഹര്‍ജികൾ മാത്രമായിരിക്കും കെമാല്‍ പാഷയുടെ ബഞ്ചിൽ വരിക.
ഷുബൈബ് വധക്കേസിലും സഭാ കേസിലും വിധ വന്നതിന് പിന്നാലെയാണ് സ്ഥാനമാറ്റം. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് സ്ഥാനമാറ്റ ഉത്തരവ് ഇറക്കിയത്. വേനലവധിക്ക് കോടതിയടയ്ക്കാനിരിക്കെയാണ് സ്ഥാനമാറ്റത്തിന് ഉത്തരവ്. ഹൈക്കോടതിയിലെ 23 ജഡ്ജിമാര്‍ക്ക് സ്ഥാനമാറ്റമുണ്ടെന്നും സ്വാഭാവിക നടപടിയെന്നും വിശദീകരണം.

ഷുഹൈബ് കേസില്‍ സംസ്ഥാന സര്‍ാരിന്റെ വാദങ്ങള്‍ തള്ളിയ കമാല്‍ പാഷ കേസ് സിബിഐയ്ക്ക് വിടുകയും സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവും നടത്തിയിരുന്നു. കൂടാതെ കര്‍ദിനാള്‍ മാര്‍ ആലേഞ്ചേരി ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയും മാര്‍ ആലഞ്ചേരിക്കെതിരെയും രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

സമീപ കാലത്ത് കേരളരാഷട്രീയത്തെ പിടിച്ചുകുലുക്കിയ രണ്ട് കേസുകളിലാണ് കമാല്‍പാഷ വിധി പറഞ്ഞിരുന്നത്. കമാല്‍ പാഷയുടെ വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണക്ഷി നേതാക്കള്‍ എത്തിയിരുന്നു.

error: Content is protected !!