ദിവസവും അഞ്ച് ലക്ഷത്തോളം പേര്‍ ജിയോയിലെക്ക് പോര്‍ട്ട്‌ ചെയ്യുന്നു; മുകേഷ് അംബാനി

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറയുന്നു – ” ഓരോ ദിവസവും മൂന്ന് ലക്ഷത്തിനും അഞ്ചു ലക്ഷത്തിനുമിടയിൽ ഉപഭോക്താക്കൾ ജിയോ നെറ്റ് വർക്കിലേക്ക് മാറുകയാണ്. ലോകത്തെ ഇന്റർനെറ്റ് സർവീസിന്റെ നേതാവായി ഇന്ത്യ ഉയരുന്നു. പ്രത്യേകിച്ച് സ്മാർട്ട് ഫോൺ, ഡിജിറ്റൽ ഇടപാടുകൾ തുടങ്ങിയ മേഖലകളിൽ”. ലണ്ടനിൽ വച്ചാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി ഇത് പറഞ്ഞത്. ലോകത്തെ ഏറ്റവും ‘ചങ്കൂറ്റമുള്ള ബിസിസിനസുകാരനുള്ള’ ഫിനാൻഷ്യൽ ടൈംസ് – ആർസലർ മിത്തൽ അവാർഡ് സ്വീകരിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

“ഞങ്ങളുടെ അടുത്ത മുഖ്യ ലക്‌ഷ്യം ഇതാണ് – ഇന്ത്യയിലെ 19 ലക്ഷം സ്കൂളുകൾ റിലയൻസ് ജിയോയുടെ കുടകീഴിൽ കൊണ്ട് വരണം. പിന്നെ 58,000 യുണിവേഴ്സിറ്റികളിലും കോളേജുകളിലും കണക്ഷൻ എത്തിക്കണം. വെറും 18 മാസത്തെ പ്രവർത്തനത്തിനിടയിൽ ജിയോ നേടിയെടുത്തത് 16 കോടി ഉപഭോക്താക്കളെയാണ്. ലോകത്തു തന്നേ ഇത്തരം ഒരു നേട്ടം മറ്റൊരു കമ്പനിക്കും അവകാശപെടാനാകില്ല. റിലയൻസ് ജിയോ ഫോൺ മാർക്കറ്റിൽ അവതരിപ്പിച്ചതോടെയാണ് വൻ തോതിൽ ആളുകൾ കണക്ഷൻ മാറാൻ തുടങ്ങിയത്. 1500 രൂപ ഡെപോസിറ്റിൽ 4 ജി കണക്ഷൻ നൽകുന്ന പദ്ധതിയാണിത്. ഭാവിയിൽ വൈവിധ്യമാർന്ന ഇന്റർനെറ്റ് സൗകര്യങ്ങൾ നിലവിൽ വരുമെന്നും അതിന്റെ മുൻ നിരയിൽ റിലയൻസ് ഉണ്ടാകുമെന്നും വ്യക്തമാക്കിയാണ് മുകേഷ് അംബാനി പ്രസംഗം ചുരുക്കിയത്.

error: Content is protected !!