നഴ്സുമാരുടെ സമരം:ഹൈക്കോടതി താത്കാലിക വിലക്ക്

സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിന് ഹൈക്കോടതി താത്കാലിക വിലക്ക് ഏർപ്പെടുത്തി. ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷൻ ഹർജി പ്രകാരമാണ് നടപടി. നഴ്സുമാരുടെ സമരം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് മാനേജ്മെന്‍റുകൾ പരാതി നൽകിയത്.

സമരം താത്കാലികമായി വിലക്കിയ ഹൈക്കോടതി സമരക്കാർക്ക് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

error: Content is protected !!