ഹാദിയ മുസ്ലിമായതില്‍ എതിര്‍പ്പില്ല, തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നതിനെയാണ് എതിര്‍ത്തതെന്ന് പിതാവ്

ഹാദിയ കേസില്‍ പുതിയ സത്യവാങ്മൂലവുമായി ഹാദിയയുടെ അച്ഛന്‍ അശോകന്‍. ഹാദിയ മുസ്ലീമായി ജീവിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും മകള്‍ തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നതിനെയാണ് ചോദ്യം ചെയ്യുന്നതെന്നും അശോകന്‍ സുപ്രീംകോടതിയെ അറിയിച്ചു. താന്‍ നിരീശ്വരവാദിയായ ഒരാളാണ് തന്‍റെ ഭാര്യ ഹിന്ദു മതത്തില്‍ വിശ്വസിക്കുന്ന ആളുമാണ്. മകളുടെ മതമല്ല, അവളുടെ സുരക്ഷയിലാണ് തന്‍റെ ആശങ്ക.

ഹാദിയയെ യെമനിലേക്ക് കൊണ്ടു പോകുന്നതിന് നീക്കം നടന്നിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ പീജിയന്‍ എന്ന പേരില്‍ കേരളപോലീസ് നടത്തിയ നടപടി കാരണം അത് പരാജയപ്പെടുകയായിരുന്നു. ഹാദിയയെ കൂടാതെ 350——ഓളെ പേരെ സമാനമായ രീതിയില്‍ പോലീസ് രാജ്യം വിട്ടു പോകുന്ന അവസ്ഥയില്‍ നിന്നും രക്ഷിച്ചിട്ടുണ്ട്. ഹാദിയയെ യെമനിലേക്ക് കൊണ്ടു പോകാന്‍ നടത്തിയ നീക്കങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ സിബിഐ കണ്ടെത്തിയിട്ടുണ്ട് ഈ റിപ്പോര്‍ട്ട് കോടതി വിളിച്ചു വരുത്തി പരിശോധിക്കണമെന്നും അശോകന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച്ച ഹാദിയ കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നുണ്ട്

error: Content is protected !!