വയല്‍കിളി സമരത്തിനെതിരെ മന്ത്രി ജി സുധാകരന്‍

വയല്‍കിളി സമരത്തിനെതിരെ കടുത്ത ഭാഷയിലാണ് ജി സുധാകരന്‍ വിമര്‍ശിച്ചത്. കിഴാറ്റുര്‍ സമരം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ അവശ്യം സഭ തള്ളി .ഇതിനു ശേഷം സംസാരിക്കവേയാണ് ജി സുധാകരന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.സമരം നടത്തുന്നതു വയല്കിളികളാണോ അതോ കഴുകന്മാരാണോ എന്ന് സംശയം ഉണ്ട്.

വി ഡി സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.ജീവിതത്തില്‍ ഒരിക്കല്‍ പോലും വയലില്‍ ഇറങ്ങാത്തവര്‍ സഭയില്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.വികസന വിരോധികള്‍ മാരീചക വേഷം ധരിച്ച് എത്തുകയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.അതേസമയം അധികാരത്തിന്‍റെ പുഷ്പക വിമാനത്തില്‍ വന്ന രാവണന്‍മാരാണ് കിഴാറൂരില്‍ വന്നതെന്ന് വിഡി സതീശന്‍ പ്രതികരിച്ചു.

error: Content is protected !!