പുതിയ രൂപത്തില്‍ ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍ ലൈറ്റ്

ഫെയ്‌സ്ബുക്ക് മെസെഞ്ചറിന്റെ കുഞ്ഞന്‍ പതിപ്പാണ് മെസെഞ്ചര്‍ ലൈറ്റ്. സംഭവം നല്ലതാണെങ്കിലും മെസെഞ്ചര്‍ വമ്പനില്‍ നിന്ന് കുഞ്ഞന്‍ പതിപ്പിന് നിരവധി പരിമിതികളും ഉണ്ട്. അതില്‍ ഒന്നിന് ഇപ്പോള്‍ പരിഹാരമായിരിക്കുകയാണ്. കോളിംഗ് സിസ്റ്റത്തിലാണ് പുതിയ മാറ്റം വന്നിരിക്കുന്നത്.

ഇനി മുതല്‍ മെസെഞ്ചര്‍ ലൈറ്റ് വേര്‍ഷനിലൂടെ വീഡിയോ കോളും ചെയ്യാനാവും. ഇതുവരെ വോയിസ് കോളിംഗ് സേവനം മാത്രമാണ് ലഭ്യമായിരുന്നത്. മെസഞ്ചറിന്റെ പ്രധാന ആപ്ലിക്കേഷനില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ തന്നെയാണ് ലൈറ്റ് ആപ്പിലും വീഡിയോകോള്‍ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. മാത്രവുമല്ല ഓഡിയോ കോള്‍ വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാനും സൗകര്യമുണ്ടാവും.

ചെറിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണ്‍ മോഡലുകളില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണ് മെസഞ്ചര്‍ ലൈറ്റ്. ഇന്റര്‍നെറ്റ് വേഗത കുറവുള്ളയിടങ്ങളിലും സ്റ്റോറേജ്, റാം സൗകര്യങ്ങള്‍ കുറവുള്ള ഫോണുകളിലും ഈ ആപ്ലിക്കേഷന്‍ സുഗമമായി പ്രവര്‍ത്തിക്കും.

error: Content is protected !!