ഫെയ്സ് ബുക്കിനോട് കണ്ണുരുട്ടി കേന്ദ്രസര്‍ക്കാര്‍

ഫെയ്സ് ബുക്കിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് ഫേസ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്‍റെ മുന്നറിയിപ്പ്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. വേണമെങ്കില്‍ സുക്കര്‍ബര്‍ക്കിനെ നേരിട്ട് വിളിപ്പിക്കാന്‍ നിയമങ്ങളുണ്ടെന്നും കേന്ദ്രമന്ത്രി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. കേംബ്രിഡ്ജ് അനലറ്റിക്കലിന് കോണ്‍ഗ്രസുമായുള്ള ബന്ധം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!