വിദ്യാര്‍ത്ഥികളില്ല അഞ്ച് കോളേജുകള്‍ക്ക് പൂട്ട് വീഴും

സംസ്ഥാനത്ത് എഞ്ചിനിയറിങ് കോളേജുകള്‍ക്ക് ഇപ്പൊ അത്ര നല്ല കാലമല്ല. ജോലി സാധ്യത കുറഞ്ഞതും സ്വാശ്രയ രംഗത്തെ പ്രശ്നങ്ങളും വിദ്യാര്‍ത്ഥികളെ എഞ്ചിനിയറിങ്ങില്‍ നിന്നും പിന്നോട്ടടിക്കുന്നുണ്ട്. ഇങ്ങനെ വിദ്യാര്‍ത്ഥികളില്ലതതിനാല്‍ സംസ്ഥാനത്തെ അഞ്ച് സാശ്രയ എഞ്ചിനിയറിങ് കോളജ് കൂടി പൂട്ടുന്നു. സംസ്ഥാനത്തെ നാലു ജില്ലകളിലെ സാശ്രയ എഞ്ചിനിയറിങ് കോളജ് പൂട്ടാന്‍ സാങ്കേതിക സര്‍വകലാശാലയ്ക്ക് കത്ത് നല്‍കി. വേണ്ടത്ര വിദ്യാര്‍ഥികളില്ലാതെ പ്രവര്‍ത്തിക്കുന്നത് വഴി ഭാരിച്ച നഷ്ടമാണ് കോളജുകള്‍ താങ്ങുന്നതെന്ന് കാട്ടിയാണ് പൂട്ടലിന് ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ അഞ്ച് സാശ്രയ കോളജുകള്‍ വിദ്യാര്‍ഥികളുടെ അഭാവം മൂലം പൂട്ടിയിരുന്നു. ഇത്തവണ പൂട്ടാന്‍ ഒരുങ്ങുന്ന കോളജുകള്‍ കൊല്ലം, ആലപ്പുഴ, പാലക്കാട്, എറണാകുളം എന്നീ ജില്ലകളിലാണ്.

എന്നാല്‍ കോളജുകളുടെ അപ്രഖ്യാപിത നടപടി വഴി വിദ്യാര്‍ഥികള്‍ ദുരിതത്തിലായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒന്നാം വര്‍ഷത്തിലേക്ക് കടന്നവര്‍, അവസാന പരീക്ഷ എഴുതാന്‍ ഒരുങ്ങുന്ന വിദ്യാര്‍ഥികളെ ഉള്‍പ്പടെ പ്രശ്‌നം ഗുരുതരമായി ബാധിക്കും. ഇവരെ സാങ്കേതിക സര്‍വകലാശാല മുന്‍കൈ എടുത്ത് മറ്റ് കോളജുകളിലേക്ക് പുനര്‍ക്രമീകരണം നടത്തുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് പ്രായോഗികമല്ല. കോളജ് മാറ്റം വരുന്നത് വഴി പരീക്ഷാ ക്രമത്തെ ബാധിക്കുമോ എന്ന സംശയമാണ് വിദ്യാര്‍ഥികള്‍ പ്രകടിപ്പിക്കുന്നത്.

സംസ്ഥാനത്ത് നിലവിലുള്ള 152 എഞ്ചിനിയറിങ് കോളജുകള്‍ സാങ്കേതിക സര്‍വകലാശാലയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കേരള യൂണിവേഴ്‌സിറ്റി. കുസാറ്റ്, സംസ്ഥാനത്തെ എഞ്ചിനിയറിങ് കോളജുകളെ സാങ്കേതിക സര്‍വകലാശാലയുടെ നിയന്ത്രണത്തില്‍ ഏകീകൃതമാക്കിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നതിനു മുന്‍പേ വിദ്യാര്‍ഥികള്‍ പലതരത്തിലുള്ള നീരസം പ്രകടിപ്പിച്ചിരുന്നു. പരീക്ഷാഫലം, ഗ്രേസ് മാര്‍ക്ക്, ഇന്‍േണല്‍ അസസ്‌മെന്റ് തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് മൂലം വിദ്യാര്‍ഥികള്‍ സംസ്ഥാനത്തിന് പുറത്തെ സര്‍വകലാശാലകളെയാണ് എപ്പോഴും ആശ്രയിക്കുന്നത്. കേരളത്തില്‍ പഠനനിലവാരമുണ്ടെന്ന് പറയുമ്പോഴും കേരളത്തിനേക്കാള്‍ വിജയശതമാനം കൂടുതല്‍ മറ്റ് സംസ്ഥാനങ്ങളിലെ സര്‍വകലാശാലയ്ക്കാണ്. സംസ്ഥാനത്തെ 152 കോളജുകളില്‍ 56,000 സീറ്റുകളാണ് നിലവിലുള്ളത്. അത് കഴിഞ്ഞതവണ 30,200 സീറ്റായി കുറഞ്ഞിരുന്നു.

error: Content is protected !!