അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകം ഇക്കൊല്ലം തന്നെ റെഡി

വിവാദങ്ങള്‍ക്ക് ഇടനല്‍കാതെ വിദ്യാഭ്യാസ വകുപ്പ് അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി. അടുത്ത അധ്യയനവര്‍ഷത്തെ ആദ്യ ടേമിലേക്കുള്ള പാഠപുസ്തക അച്ചടിയും വിതരണവുമാണ് ഇപ്പോള്‍ പൂര്‍ത്തികരിച്ചിരിക്കുന്നത്. 3.07 കോടി പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവുമാണ് ഈ മാസം കെബിപിഎസ് പൂര്‍ത്തികരിച്ചിരിക്കുന്നത്.

മൂന്ന് വാള്യങ്ങളിലായി 5.66 കോടി പാഠപുസ്തകങ്ങള്‍ അച്ചടിക്കാനാണ് സര്‍ക്കാര്‍ കെബിപിഎസിനെ ചുമതലപ്പെടുത്തിയത്. രണ്ടാം ടേമിലേക്കുള്ള 1.95 കോടി പാഠപുസ്തകഅച്ചടി 19ന് ആരംഭിച്ചു. മൂന്നാം ടേമിലേക്കുള്ള 69.39 ലക്ഷം പാഠപുസ്തക അച്ചടി ജൂണില്‍ തുടങ്ങും.

ഒന്നാം വാള്യ പാഠപുസ്തക വിതരണം ഏപ്രില്‍ 15നകം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. . 14 ജില്ലയിലും പാഠപുസ്തകങ്ങള്‍ ശേഖരിച്ച് വിതരണം നടത്താനുള്ള ഹബ്ബുകള്‍ സജ്ജീകരിച്ചു. ഇവിടെനിന്നാണ് അഞ്ച് സ്‌കൂളുകള്‍ ഉള്‍പ്പെടുന്ന സൊസൈറ്റികളിലേക്ക് വിതരണം നടത്തുക. റെക്കോഡ് വേഗത്തില്‍ കെബിപിഎസ പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കുന്നതിത് ആദ്യമാണ്.

error: Content is protected !!