കോഴിക്കോട് ഡിവൈഎഫ്ഐയുടെ കൊടികുത്തല്‍

മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില കല്‍പ്പിക്കാതെ ഡിവൈഎഫ്ഐ കോഴിക്കോട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഡി.വൈ.എഫ്.ഐ യുടെ കൊടി കുത്തൽ. മത്സ്യ കൃഷിക്കായി നടത്തിയ നിർമാണ പ്രവർത്തനങ്ങൾ ഡി.വൈ.എഫ്.ഐ തടഞ്ഞു. സ്ഥലം കോർപ്പറേഷൻ കളിസ്ഥലം നിർമിക്കാൻ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് നിർമാണം തടഞ്ഞിരിക്കുന്നത്. 2 മാസം മുമ്പാണ് കൊടികുത്തിയത്. സ്ഥലത്തെ ചുറ്റുമതിലും അടിച്ച് തകർത്തു. പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് ആരോപണം.

error: Content is protected !!