ആദിവാസി യുവതി കെഎസ്ആർടിസി ബസിനുള്ളിൽ പ്രസവിച്ചു

ആദിവാസി യുവതി കെഎസ്ആർടിസി ബസിനുള്ളിൽ പ്രസവിച്ചു. കാരാപ്പുഴ നെല്ലാറച്ചാൽ വില്ലൂന്നി കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസിനകത്ത് പ്രസവിച്ചത്‌. കോഴിക്കോട്–ബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ ഇന്ന് രാവിലെ ഒൻപതരയോടെയാണ് സംഭവം.

കഴിഞ്ഞ മാര്‍ച്ച് ഒന്നുമുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു കവിത. ഇന്ന് രാവിലെയാണ് അവിടെ നിന്നും യുവതി സ്വദേശത്തേക്ക് തിരിച്ചത്. അതേസമയം, ഡോക്ടറിനെ അറിയിക്കാതെയാണ് യുവതി ആശുപത്രി വിട്ടതെന്ന് ബന്ധുക്കള്‍ പറയുന്നു.

വേദന അനുഭവപ്പെട്ട കവിത കല്‍പ്പറ്റ കെഎസ്ആര്‍ടിസി ഗ്യാരേജിന് അടുത്ത് എത്തിയപ്പോഴേക്കും പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് ആ ബസില്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

വയനാട് ജില്ലാ കലക്ടര്‍ എസ്.സുഹാസ് ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.അടിയന്തര ധനസഹായമായി 5000 രൂപ അനുവദിച്ചതായും കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

error: Content is protected !!