സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് മലപ്പുറത്ത് കൊടിയുയരും

സമ്മേളനം സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. ഇന്നുമുതല്‍ നാല് ദിവസമാണ് സമ്മേളനം. 570 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ച നടക്കും. ഇത് ആദ്യമായാണ് മലപ്പുറത്ത് സിപിഐ സംസ്ഥാന സമ്മേളന വേദിയാകുന്നത്. സമ്മേളനത്തിന്റെ അവസാന ദിവസം പുതിയ സംസ്ഥാന കൗണ്‍സിലിനെയും സംസ്ഥാന സെക്രട്ടറിയെയും തെരഞ്ഞെടുക്കും.

സിപിഐഎം സമ്മേളനത്തില്‍ സിപിഐക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും ഏറെ ഗൗരവത്തോടെ തന്നെ സമ്മേളനം ചര്‍ച്ച ചെയ്യും. കെ എം മാണിയുടെ മുന്നണി പ്രവേശന വിഷയവും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. സിപിഐഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന ജില്ലാ സമ്മേളനങ്ങളില്‍ സിപിഐയ്ക്ക് എതിരായി ചര്‍ച്ചകളുണ്ടായിട്ടുണ്ട്. കണ്ണൂരിലെ രാഷ്ട്രീയ കൊലപതാകം അടക്കം മുന്നണിയിലെ സിപിഐഎമ്മിന്റെ വല്യേട്ടന്‍ നയത്തെയും പാര്‍ട്ടി ചര്‍ച്ച ചെയ്യും. പാര്‍ട്ടി മന്ത്രിമാരുടെ നടപടികളും സമ്മേളനത്തില്‍ വിഷയമാകും.

error: Content is protected !!