ടെക്നോ പാർക്കിൽ വൻ തീപിടുത്തം

കഴക്കൂട്ടം ടെക്‌നോ പാര്‍ക്കില്‍ വന്‍ തീപിടുത്തം. ഫേസ് ടു വിലെ ഗംഗാ ബില്‍ഡിംഗിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ എം എഡ്യൂക്കേഷന്‍ സൊല്യൂഷനിലാണ് തീപിടുത്തമുണ്ടായത്. ശുചിമുറിയ്ക്ക് സമീപം മാലിന്യം കുട്ടിയിട്ടിരുന്ന ഭാഗത്താണ് തീ പിടിച്ചത്. ഇത് പിന്നീട് വ്യാപിക്കുകയായിരുന്നു. ആറരയോടെയാണ് തീപടര്‍ന്നത്. അഗ്നിശമന സേനാ യൂണിറ്റ് ഉടന്‍ എത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 7.40ഓടെ തീ അണയ്ക്കാനായതായി ലീഡിംഗ് ഫയര്‍മാന്‍ മധു പറഞ്ഞു.

ശക്തമായ പുകയാണ് കെട്ടിടത്തില്‍നിന്ന് ഉയര്‍ന്നത്. സ്ഥാപനത്തിന് അവധിയായതിനാല്‍ 30ഓളം പേര്‍ മാത്രമാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. പുക പടര്‍ന്നത് പ്രദേശത്ത് പരിഭ്രാന്തിയുണ്ടാക്കി. അപകട കാരണം ഷോര്‍ട്ട് സെര്‍ക്യൂട്ടല്ല, പുകവലിയ്ക്ക് ശേഷം തീപ്പെട്ടിയൊ സിഗരറ്റ് കുറ്റിയോ ഉപേക്ഷിച്ചതാകാമെന്നാണ് അനുമാനം. അതേസമയം വെന്റിലേഷന്‍ സൗകര്യമില്ലാത്ത കെട്ടിടത്തില്‍ ഇത്തരമൊരു അപകടമുണ്ടായതിന് കാരണം അധികൃതരുടെ ഉത്തരവാദിത്വമില്ലായ്മായണെന്നും മധു പറഞ്ഞു.

error: Content is protected !!