വെളിച്ചെണ്ണയിൽ മായം; ഒൻപത് ബ്രാൻഡുകൾ നിരോധിച്ചേക്കും

വ്യാപകമായി മായം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒമ്പതു ബ്രാന്‍ഡ് വെളിച്ചെണ്ണ നിരോധിക്കും. ഈ ബ്രാന്‍ഡുകളില്‍ അമിത അളവില്‍ പാമോയിലിന്റെ സാന്നിധ്യം കണ്ടെത്തി. മാത്രമല്ല ഇവയില്‍ ഇതര ഭക്ഷ്യ എണ്ണകള്‍ ഉപയോഗിക്കുന്നുണ്ട്. അടുത്ത ആഴ്ച്ച തന്നെ നിരോധന ഉത്തരവ് എറണാകുളം ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് പുറത്തിറങ്ങും.

കുറച്ചു നാളുകളായി വിപണയില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ വില്‍ക്കുന്നതായി പരാതിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവ നിരോധിക്കാന്‍ തീരുമാനിച്ചത്. പരിശോധനയില്‍ ഏറ്റവും കൂടുതലായി ഈ ബ്രാന്‍ഡുകളില്‍ മായം ചേര്‍ക്കുന്നതിനു വേണ്ടി ഉപയോഗിച്ചത് പാമോയിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

മായം കണ്ടെത്തിയ ബ്രാന്‍ഡുകള്‍ തമിഴ്‌നാട്ടില്‍ നിന്നും പാലാക്കാടും നിന്നും കേരളത്തില്‍ വില്‍ക്കാന്‍ കൊണ്ടുവന്നതാണ്.

error: Content is protected !!