വയനാട്ടിൽ വാഹനാപകടത്തിൽ നാല് വയസുകാരൻ മരിച്ചു, അഞ്ച് പേർക്ക് പരുക്ക്

വയനാട് മീനങ്ങാടിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് നാല് വയസുകാരൻ മരിച്ചു. കാസർകോഡ് നീലേശ്വരം സ്വദേശിയായ അമാൻ ആണ് മരിച്ചത് . കൂടെയുണ്ടായിരുന്ന അഞ്ച് പേർക്ക് പരുക്കേറ്റു. പരുക്കേറ്റ രണ്ട് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂന്ന് പേർ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെയാണ് അപകടം അപകടം നടന്നത്. കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും ബത്തേരിഭാഗത്തേക്ക് പോവുകയായിരുന്ന കെ.എ കാറുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.

error: Content is protected !!