മധുവിന്‍റെ സഹോദരി ഇനി പോലീസ്

അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ സഹോദരി ചന്ദ്രിക പൊലീസിലേക്ക്. പിഎസ്‌സിയുടെ ആദിവാസി മേഖലയില്‍ നിന്നുള്ളവര്‍ക്കുള്ള പ്രത്യേക റാങ്ക് പട്ടികയില്‍ ചന്ദ്രിക അഞ്ചാം റാങ്ക് നേടിയിട്ടുണ്ട്.

പാലക്കാട്ടേക്കുള്ള വനിതാ സിവില്‍ പൊലീസ് ഓഫീസറുടെ പട്ടികയിലാണ് ചന്ദ്രിക അഞ്ചാമതായി ഇടംപിടിച്ചിരിക്കുന്നത്. നിലവില്‍ അഞ്ച് ഒഴിവുകള്‍ ഉണ്ട് എന്നതിനാല്‍ ചന്ദ്രികയ്ക്ക് നിയമനം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. മധു കൊല്ലപ്പെട്ടതിന് കൃത്യം ഒരു മാസമിപ്പുറമാണ് സഹോദരിക്ക് കാക്കി ഭാഗ്യം തേടിയെത്തുന്നത്.

കഴിഞ്ഞ ഫെബ്രുവരി 22 നായിരുന്നു അട്ടപ്പാടി അഗളിയില്‍ മധു കൊല്ലപ്പെട്ടത്. മോഷണ കുറ്റം ആരോപിച്ച് നാട്ടുകര്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ വെച്ച് മധു മരിക്കുകയായിരുന്നു. മധുവിന്റെ കൊലപാതകത്തില്‍ വന്‍ പ്രതിഷേധത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. കേരള മനസാക്ഷിയെ ഞെട്ടിച്ച അരും കൊലായായിരുന്നു ഇത്.

error: Content is protected !!