രാജി ആവശ്യപ്പെട്ട് സഹായമെത്രാന്‍മാര്‍ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ കാണും

സീറോ മലബാര്‍ സഭയിലെ വിവാദ ഭൂമിയിടപാടില്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ട്
കര്‍ദ്ദിനാളിനെ കാണും. സഹമൈത്രാന്‍മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരാണ് കര്‍ദിനാളിനെ കാണാനൊരുങ്ങുന്നത്.

എറണാകുളം-അങ്കമാലി അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചുമതലയില്‍നിന്ന് മാറി നിന്ന് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെടാന്‍ ബുധനാഴ്ച ചേര്‍ന്ന പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ തീരുമാനമെടുത്തിരുന്നു. ഇക്കാര്യം എത്രയും വേഗം കര്‍ദിനാളിനെ നേരിട്ടറിയിക്കാന്‍ സഹമെത്രാന്‍മാരെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണ് സഹമനൈത്രാന്‍മാര്‍ കര്‍ദിനാളുമായി കൂടിക്കാഴ്ച നടത്തുന്നത്. പ്രശ്നം അനന്തമായി നീട്ടിക്കൊണ്ടുപോയതാണ് ഇത്രയും ഗുരുതരമായ സ്ഥിതിയിലെത്തിച്ചതെന്ന വികാരമാണ് യോഗത്തില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ ഇന്ന് വീണ്ടും മാര്‍ആലഞ്ചേരിക്കെതിരായി സഭാവിശ്വാസികള്‍ പോസ്റ്റര്‍ പതിപ്പിക്കുകയും ചെയ്തു. ബിഷപ്പ് ഹൗസില്‍ വൈദികര്‍ ഒത്തുകൂടുമെന്നും പരസ്യപ്രതികരണം അറിയിക്കുമെന്നയിരുന്നു വൈദികര്‍ വ്യക്തമാക്കിയിരുന്നത്. ചൊവ്വാഴ്ച രാത്രിയില്‍ ആര്‍ച്ച് ബിഷപ്പിന്റെ കാര്യാലയത്തില്‍ നിന്ന് പുറത്തിറക്കിയ പത്രക്കുറിപ്പും നിശിതമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇത് അതിരൂപതയുടെ പത്രക്കുറിപ്പല്ലെന്ന് പി.ആര്‍.ഒ. ഫാ.പോള്‍ കരേടന്‍ വ്യക്തമാക്കുകയും ചെയ്തു.

ഈ പത്രക്കുറിപ്പിനെ അതിരൂപത തള്ളിക്കളഞ്ഞതോടെ, ഫലത്തില്‍ കേസ് സംബന്ധിച്ച് സഭാ പിതാവിനു പറയാനുള്ളതും അവര്‍ തള്ളിയിരിക്കുകയാണ്. സഭയുടെ സ്ഥിരം സിനഡ് ഉത്തരവാദിത്വപൂര്‍ണമായ ഉപദേശം നല്‍കി ആലഞ്ചേരി പിതാവിന്റെ വിശ്വാസ്യതയും സിറോ മലബാര്‍ സഭയുടെ അന്തസ്സും ഉയര്‍ത്തണമെന്നും വൈദിക സമിതിയംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്

error: Content is protected !!