ഉപതിരഞ്ഞെടുപ്പ്; അടിപതറി ബിജെപി

യുപിയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരെഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ബിജെപിക്ക് അത്ര ശുഭകരമല്ല. യുപിയെ രണ്ടു മണ്ഡലങ്ങളിലും സമാജ് വാദി പാര്‍ട്ടിയാണ് ലീഡ് ചെയുന്നത്. ഇരു മണ്ഡലങ്ങളും ബിജെപിയുടെ സീറ്റിംഗ് സീറ്റാണ്.

വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ ലീഡുയര്‍ത്തിയെങ്കിലും ബിജെപി രണ്ട് മണ്ഡലങ്ങളിലും പിന്നോട്ട് പോയി. ബിഹാറില്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരാരിയയിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയെ പിന്നിലാക്കി ആര്‍ജെഡി മുന്നേറുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ വര്‍ഗിയ പ്രഭാഷണം വിവാദമായ അരോരിയയില്‍ വന്‍ തിരിച്ചടിയാണ് ബിജെപിക്ക് നേരിട്ടിരിക്കുന്നത്

ഗൊരഖ്പൂര്‍ മണ്ഡലത്തിലെ എംപിയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുന്നതിനു വേണ്ടി രാജിവച്ച സാഹചര്യത്തിലാണ് മണ്ഡലത്തില്‍ ഉപതിരെഞ്ഞടുപ്പ് നടന്നത്. ഇവിടെ എസ് പിയുടെ സ്ഥാനാര്‍ത്ഥിയായ പ്രവീണ്‍ കുമാര്‍ നിഷാന്താണ് ലീഡ് ചെയുന്നത്. 59907 വോട്ടുകള്‍ക്കാണ് ലീഡ്.

ഫുല്‍പുര്‍ ലോക്സഭാ മണ്ഡലത്തിലെ എംപിയായിരുന്ന കേശവ് പ്രസാദ് മൗര്യ യുപി ഉപമുഖ്യമന്ത്രിയാകുന്നതിനു വേണ്ടി രാജിവച്ച സീറ്റില്‍ എസ്പി വന്‍മുന്നേറ്റമാണ് നടത്തുന്നത്. അറാറിയ ലോക്സഭാ സീറ്റില്‍ തിരെഞ്ഞടുപ്പ് നടന്നത് ആര്‍ജെഡി എംപിയുടെ നിര്യാണത്തെ തുടര്‍ന്നാണ്.

error: Content is protected !!