പ്രധാനമന്ത്രിയുടെ പേര് പറഞ്ഞതിന് സൈനികന്റെ ശമ്പളം വെട്ടിക്കുറച്ചു

പ്രധാനമന്ത്രിയുടെ പേരിന് മുമ്പ് ആദരണീയനായ, ശ്രീ എന്നീ വാക്കുകള്‍ ചേര്‍ക്കാന്‍ മറന്നുപോയതിന്റെ പേരില്‍ ബിഎസ്എഫ് സൈനികന്റെ ശമ്പളം വെട്ടിക്കുറച്ചതായി ആരോപണം. ബിഎസ്എഫില്‍ കോണ്‍സ്റ്റബിളായ സഞ്ജീവ് കുമാറിനാണ് ഒരാഴ്ചത്തെ ശമ്പളം നഷ്ടമായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ദൈനംദിന വ്യായാമ പരിപാടിക്കിടെ ഒരു റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോള്‍ ‘മോദി പ്രോഗ്രാം’ എന്ന് സഞ്ജയ് ഉച്ചരിച്ചതാണ് വിവാദമായത്. പ്രധാനമന്ത്രിയെ ബഹുമാനം നല്‍കാതെ പേരുവിളിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ബിഎസ്എഫ് ആക്ട് സെക്ഷന്‍ 40 പ്രകാരമാണ് നടപടി. ശ്രി എന്നോ ബഹുമാനപ്പെട്ട എന്നോ ചേര്‍ക്കാതെ പ്രധാനമന്ത്രിയുടെ പേര് ഉപയോഗിച്ചത് അച്ചടക്കലംഘനമാണെന്നു കണ്ടെത്തി ബറ്റാലിയന്‍ കമാന്‍ഡര്‍ ഓഫീസര്‍ അനൂപ് ലാലാണ് സൈനികനെതിരെനടപടി സ്വീകരിച്ചത്.

You may have missed

error: Content is protected !!