കീഴാറ്റൂർ സമരത്തിന് അഭിവാദ്യം അർപ്പിക്കാൻ നന്ദിഗ്രാമിൽനിന്നു കർഷകരെത്തുമെന്ന് ബി ജെ പി

കീഴാറ്റൂർ കർഷക സമരത്തിന് അഭിവാദ്യം അർപ്പിക്കാൻ പ്രസിദ്ധമായ നന്ദിഗ്രാമിൽനിന്നു കർഷകരെത്തുമെന്ന് ബിജെപി നേതാവ് പി. ഗോപാലകൃഷ്ണൻ. ‘ഏപ്രിൽ മൂന്നിനു കീഴാറ്റൂരിൽനിന്നു കണ്ണൂരിലേക്കു ബിജെപിയുടെ നേതൃത്വത്തിൽ നടത്തുന്ന കർഷക മാർച്ചിന്റെ ഭാഗമായാണു നന്ദിഗ്രാമിൽ മാർക്സിസ്റ്റ് പാർട്ടിക്കെതിരെ പോരാടിയ കർഷകരെ കീഴാറ്റൂരിൽ എത്തിക്കാൻ ഉദ്ദേശിക്കുന്നതെന്നു ഗോപാലകൃഷ്ണൻ കീഴാറ്റൂരിൽ പ്രഖ്യാപിച്ചു. മൂന്നിനു രാവിലെ കിഴാറ്റൂരിൽനിന്നു സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്ന മാർച്ച് പി.കെ. കൃഷ്ണദാസ് നയിക്കും

error: Content is protected !!