നടി ശ്രിയ ശരണ്‍ വിവാഹിതയായി

നടി ശ്രിയ ശരണ്‍ വിവാഹിതയായി. കാമുകനും റഷ്യൻ സ്വദേശിയുമായ ആന്ദ്രെ കൊഷീവാണ് വരൻ. മാര്‍ച്ച് 12ന് മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു താരത്തിന്റെ വിവാഹം. ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.

ആന്‍േ്രഡ റഷ്യയുടെ ദേശീയ ടെന്നീസ് താരവും ബിസിനസ്സുകാരനുമാണ്. സിനിമാ മേഖലയില്‍നിന്ന് മനോജ് വാജ്‌പെയിയും ശബാന ഹാഷ്മിയും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നേരത്തെ ശ്രിയയും കാമുകനും ഉദയ്പൂരില്‍വെച്ച് വിവാഹിതരാകുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ നടിയും അവരുടെ അമ്മയും വാര്‍ത്തയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. വിവാഹം സംബന്ധിച്ച് പരക്കുന്നതെല്ലാം വ്യാജ വാര്‍ത്ത ആണെന്നായിരുന്നു അവരുടെ പ്രതികരണം.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശ്രിയയും ആന്‍ഡ്രെയും തമ്മില്‍ പ്രണയത്തിലാണെങ്കിലും ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രം പോലും ഇതുവരെ മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. തന്റെ സ്വകാര്യ ജീവിതം പൊതുഇടത്തില്‍നിന്ന് മറച്ചുപിടിയ്ക്കണമെന്ന ശ്രേയയുടെ നിര്‍ബന്ധമാണ് ഇതിന് കാരണം. വിവാഹത്തിന് ശേഷം പോലും ഇരുവരും ഇന്‍സ്റ്റഗ്രാമിലോ, ഫെയ്‌സ്ബുക്കിലോ, ട്വിറ്ററിലോ ഷെയര്‍ ചെയ്തിട്ടില്ല.

error: Content is protected !!