രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന പോലീസിനു നേരെ ലോറി ഇടിച്ചു കയറി, പോലീസ് ഡ്രൈവർ മരിച്ചു

വാഹനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന പോലീസ് സംഘത്തിനു നേരേ ലോറി ഇടിച്ചു കയറി. പൊലീസ് ‍ഡ്രൈവര്‍ മരിച്ചു. രണ്ട് പൊലീസുകാര്‍ക്ക് ഗുരുതര പരിക്കേറ്റു. എം.സി റോഡില്‍ കൊട്ടാരക്കരയ്ക്ക് അടുത്ത് കുളക്കടയിലാണ് സംഭവം.പൊലീസ് ഡ്രൈവർ വിപിനാണ് മരിച്ചത്

പുലര്‍ച്ചെ ഇവിടെ ഒരു കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടമുണ്ടായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മൂന്ന് പൊലീസുകാര്‍ക്കിടിയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. പുത്തൂർ എസ്.ഐ വേണു ഗോപാൽ ദാസ്, എഴുകോൺ എസ്.ഐ അശോകൻ എന്നിവരാണ് ഗുരുതരാവസ്ഥയില്‍ കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കൊട്ടാരക്കര നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ലോറി അപകട ശേഷം നിര്‍ത്താതെ പോയെങ്കിലും പൊലീസ് പിന്തുടര്‍ന്ന് പിടികൂടി.

error: Content is protected !!