സംസ്ഥാനത്ത് ആയിരം വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഡിജിറ്റൽ കേരളം യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ ഐ ടി അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ ഊന്നൽ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റല്‍ രംഗത്ത് കേരളം കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടിയും ഇന്റര്‍നെറ്റ് പൗരന്റെ അവകാശമാക്കി മാറ്റിയും വിവരസാങ്കേതികവിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും ലോകത്തിലെ മാറ്റങ്ങള്‍ സ്വാംശീകരിക്കുന്ന സമൂഹമാണ് കേരളത്തിലേതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആയിരം ഹോട്ട് സ്‌പോട്ടുകളിലൂടെ പരിധിയില്ലാതെ ഒരു വര്‍ഷം ഇന്റര്‍നെറ്റ് സേവനം നല്‍കുമെന്ന് ഐടി സെക്രട്ടറി എം.ശിവശങ്കരന്‍ അറിയിച്ചു.

ഡിജിറ്റൽ ഇൻഫ്രാസ്ട്രക്റ്റർ വികസിപ്പിക്കുന്നതിന്റെ ഭാഗമായി വർഷം തോറും 1000 വൈ ഫൈ സ്പോട്ടുകൾ തുറക്കും. പാർക്കുകൾ, ലൈബ്രറികൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഇവ തുറക്കുക.
ഒരു നോളജ് സൊസൈറ്റിയായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കേരളം പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തു നോളേജ് സിറ്റിയും കൊച്ചിയിൽ മേക്കർ വില്ലേജ്ഉം കോഴിക്കോട് മൊബിലിറ്റി ഹബും വികസിപ്പിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!