തോക്കിന്‍റെ ഭാഷ വിശ്വസിക്കുന്നവര്‍ക്ക് തോക്ക് കൊണ്ട് തന്നെ മറുപടി; യോഗി ആദിത്യ നാഥ്‌

ഉത്തര്‍പ്രദേശില്‍ ഉണ്ടായ കലാപ പരമ്പര വലിയ വിമര്‍ശനങ്ങല്ക്കിള്‍ടയക്കിയിരുന്നു ഈ അവസരത്തിലാണ് യോഗിയുടെ പ്രസ്താവന. തോക്കിന്റെ ഭാഷയില്‍ മാത്രം വിശ്വസിക്കുന്ന ആളുകള്‍ക്ക് തോക്കുകൊണ്ട്തന്നെ മറുപടി നല്‍കുമെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. രാജ്യത്തിന്റെ ക്രമസമാധാന നില തകര്‍ക്കുന്നവരോട് തോക്കുകളായിരിക്കും സംസാരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നടന്ന എന്‍കൗണ്ടര്‍ വിവാദങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ യാതൊരു സങ്കോചവും വേണ്ടെന്ന് താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യോഗി പറഞ്ഞു.

രാജ്യത്ത് എല്ലാവര്‍ക്കും സുരക്ഷിത്വം വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ ആരെങ്കിലും സമാധാനത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് തോക്കുകള്‍ കൊണ്ടാവും മറുപടി.സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളെ നേരിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പാര്‍ലമെന്ററി പാരമ്പര്യങ്ങള്‍ തകര്‍ക്കുന്നവര്‍ക്കെതിരേ രാഷ്ട്രീയ വ്യത്യസമില്ലാതെ നടപടി സ്വീകരിക്കുമെന്നും യോഗി അറിയിച്ചു.

പ്രതിപക്ഷ നേതാക്കള്‍ പാര്‍ലമെന്റില്‍ മോശമായി പെരുമാറുന്നത് അപഹാസ്യമാണെന്ന് യോഗി മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. സഭയില്‍ പേപ്പര്‍ ചുരുട്ടി എറിയുക, ബലൂണ്‍ പറത്തുക തുടങ്ങിയ പ്രവര്‍ത്തികള്‍ നിയമസഭയുടെ പാരമ്പര്യത്തിനുതകുന്നതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുമ്പ് നമ്മുടെ സംസ്ഥാനത്ത് തികഞ്ഞ അരാജകത്വമാണ് നിലനിന്നിരുന്നത്. ഈ ആളുകള്‍ ഇപ്പോഴും ആ മനോഭാവത്തില്‍ നിന്ന് പുറത്ത് കടന്നിട്ടില്ല. സഭയെ അരാജകത്വത്തില്‍ നിന്ന് മോചിപ്പിക്കാനും ഇവര്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

error: Content is protected !!