കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെ അപലപിച്ച് ഉപരാഷ്ട്രപതി

കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെ അപലപിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അക്രമവും വികസനവും ഒത്തു പോകില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ നാടിന് ദോഷം ചെയ്യു. സമാധാനം ഉറപ്പാക്കാന്‍ എല്ലാവരും മുന്‍കൈയെടുക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പര ശത്രുത അവസാനിപ്പിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

സംസ്ഥാനത്ത് ചുവപ്പ്-കാവി ഭീകരതയാണ് അരങ്ങേറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കണ്ണൂരിലെ ജയിലുകള്‍ സിപിഎം കൊലയാളി സംഘത്തിന്റെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. ജയിലിനുള്ളില്‍ ആസുത്രണം ചെയ്ത ശേഷമാണ് കൊലയാളി സംഘങ്ങള്‍ പുറത്തിറങ്ങി ആളെ വെട്ടിക്കൊല്ലുന്നത്.

മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ സിപിഎം നേരത്തെ നോട്ടമിട്ടിരുന്നതാണ്. കൊല നടന്ന ദിവസത്തിന് തൊട്ടുമുന്‍പ് സിപിഎം പ്രവര്‍ത്തകര്‍ ശുഹൈബിനെതിരേ പരസ്യമായി കൊലവിളി നടത്തിയിരുന്നു. പോലീസ് വിഷയത്തില്‍ അന്നേ ഇടപെട്ടിരുന്നെങ്കില്‍ ആ ചെറുപ്പക്കാരന്റെ മരണം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

You may have missed

error: Content is protected !!