നീരവ് മോദിയെ പിടികൂടാന്‍ ഇന്‍റര്‍പോള്‍

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി നീരവ് മോദിയെ പിടികൂടാന്‍ സിബിഐ അന്തരാഷ്ട്ര ഏജന്‍സിയായ ഇന്റര്‍പോളിന്റെ സഹായം തേടി. രാജ്യം വിട്ട നീരവ് മോദിയുടെയും ബന്ധുവും വ്യാപാര പങ്കാളിയുമായ മെഹുല്‍ ചോക്‌സിയ്ക്കതിരെ കേന്ദ്രം നടപടികള്‍ സ്വീകരിക്കാനായി തുടങ്ങി
യിട്ടുണ്ട്‌. നടപടികളുടെ ഭാഗമായി വിദേശകാര്യ മന്ത്രാലയം ഇരുവരുടെയും പാസ്‌പോര്‍ട്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തു. ഒരു മാസത്തേക്കാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്.

തട്ടിപ്പ് നടത്തിയ ശേഷം രാഷ്ട്രം വിട്ട നീരവിന്റെയും ബന്ധുക്കളുടെയും സ്ഥാപനങ്ങളില്‍ പരിശോധന നടത്തി വരുകയാണ്. ഇയാള്‍ എവിടെയാണെന്ന് അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. നീരവ് മോദി ന്യൂയോര്‍ക്കില്‍ മന്‍ഹാറ്റനിലെ അപാര്‍ട്‌മെന്റിലുണ്ടെന്നാണ്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

11,360 കോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ ബാങ്കില്‍ നടത്തിയത്. ബാങ്കില്‍ ഇയാളുടെ പേരില്‍ തന്നെ വിവിധ അക്കൗണ്ടുകള്‍ നിര്‍മിച്ചുകാണ്ടാണ് പണം തട്ടിയെടുത്തത്. വിദേശത്തേക്ക് കടന്ന ഇയാള്‍ പിന്നീട് വിദേശത്തു നിന്നാണ് പണം പലപ്പോഴായി പിന്‍വലിച്ചിരുന്നത്. മൂംബൈയിലെ ശാഖയില്‍ സമീപിച്ച ഇയാള്‍ വിദേശ വ്യാപരത്തിനുള്ള ‘ലെറ്റര്‍ ഓഫ് ക്രെഡിറ്റ്’ ആവശ്യപ്പെടുകയും പിന്നീട് ഇതിനുള്ള തുക ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തു. ബാങ്കിന്റെ വരവ് പുസ്തകത്തില്‍ ഈ തുക ചേര്‍ത്തിരുന്നില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തുക ബാങ്കിന്റെ വരവ് പുസ്തകത്തില്‍ ചേര്‍ക്കാതെ ഇയാള്‍ കബളിപ്പിച്ച് മുങ്ങുകയായിരുന്നു.

പഞ്ചാബ് നാഷണ്‍ ബാങ്കിന്റെ ലെറ്റര്‍ ഹെഡ് ഉപയോഗിച്ച് ഇയാള്‍ വിദേശത്ത് മറ്റു പല ബാങ്കുകളേയും സമീപിച്ചിരുന്നു. ഇത്തരത്തില്‍ വ്യാപരത്തിന് തുക സംഘടിപ്പിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്താകുന്നത്. 2010ലാണ് തട്ടിപ്പ് അരങ്ങേറിയതെന്ന് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിവരം. വീണ്ടും ബാങ്ക് ഗ്യാരിന്റിക്കായി പഞ്ചാബ് ബാങ്കിന്റെ മുബൈയിലെ ശാഖയില്‍ സമീപിച്ചപ്പോള്‍ ആദ്യ തട്ടിപ്പ് പുറത്താകുകയായിരുന്നു. കേരളത്തിലെ ധനലക്ഷ്മി ബാഹ്കില്‍ നടന്ന തട്ടിപ്പും സമാനമാതൃകയിലായിരുന്നു.

error: Content is protected !!