കിണറ്റിലിറങ്ങിയ 2 തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു

ആലപ്പുഴ മണ്ണാഞ്ചേരിയില്‍ കിണറ്റിലിറങ്ങിയ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു.കിണറ്റിനകത്ത് കുഴല്‍ കിണര്‍ താഴ്ത്താനിറങ്ങിയ രണ്ട് പേരാണ് മരിച്ചത്.

പൊന്നാട് അമ്പലക്കടവ് ഹമീദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറ്റിലാണ് അപകടം. മൂന്ന് പേരാണ് കുഴല്‍ക്കിണര്‍ താഴ്ത്താനിറങ്ങിയത്. കുഴല്‍ക്കിണറിനകത്ത് പൈപ്പ് താഴ്ത്തിയപ്പോള്‍ ദുര്‍ഗന്ധം നിറഞ്ഞ വാതകവും വെള്ളവും പുറത്തേക്ക് വന്നു. തുടര്‍ന്ന് രണ്ട് തൊഴിലാളികള്‍ അപകടത്തില്‍പെടുകയായിരുന്നു. മൂന്നു പേരില്‍ ഒരാളായ ജിത്ത് രക്ഷപ്പെട്ടു.

വാവട്ടം കുറഞ്ഞ കിണറായതിനാലാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. അഗ്നിശമന സേനയെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

error: Content is protected !!