സ്പീക്കര്‍ക്കെതിരെ വിടി ബല്‍റാം എംഎല്‍എ

സ്പീക്കര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ എറാന്‍മൂളിയാകരുത്.പി.ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചെയ്തത് ഇപ്പോഴത്തെ പ്രതിപക്ഷം ചെയ്യുന്നില്ലെന്നും മാണിയുടെ ബജറ്റ് അവതരണത്തില്‍ സഭയില്‍ ഉണ്ടായ കയ്യാങ്കളികള്‍ സൂചിപ്പിച്ച് ബല്‍റാം പറഞ്ഞു. സ്പീക്കര്‍ ഭരണകക്ഷിയുടെ പിണിയാളാകരുതെന്നും ബല്‍റാം പറഞ്ഞു.

എന്നാല്‍ പ്രതിപക്ഷത്തിന്റെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്നും തെറ്റിദ്ധാരണ വേണ്ടെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പിന്നീട് വ്യക്തമാക്കി. ഇന്ന് ഉന്നയിക്കാനാത്ത വിഷയം നാളെ ഉന്നയിക്കാം. ചെയറിന്റെ മുഖം മറച്ചുളള പ്രതിഷേധം നിര്‍ഭാഗ്യകരമാണ്.

ചെയറിനു അംഗങ്ങളെ കാണാന്‍ സാധിക്കാത്ത ശൈലി തുടര്‍ച്ചയായി പ്രതിപക്ഷം സ്വീകരിക്കുകയാണ്. സഭാ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിവരം ചെയറിനെ അറിയിക്കാമായിരുന്നു. അത് ചെയ്തില്ല. ആവശ്യങ്ങള്‍ അറിയിക്കാതെയാണ് പ്രതിപക്ഷം ബഹളം വച്ചത്. ചോദ്യോത്തേര വേളയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ അംഗങ്ങള്‍ക്ക് അനുമതി നല്‍കാനായി അവരെ ചെയറിനു കാണാന്‍ സാധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. ഇതു നിഷേധിക്കപ്പെട്ട വേളയിലാണ് സഭ പിരിഞ്ഞത്.

അതേസമയം അടിയന്തര പ്രമേയ നോട്ടീസിനു പോലും അനുമതി നിഷേധിച്ച നടപടി അസാധാരണമെന്ന് പ്രതിപക്ഷം ചൂണ്ടികാട്ടി. രാഷ്ട്രീയ കൊലപാതകങ്ങളും ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം ഇന്നു നിയമസഭയില്‍ പ്രതിഷേധിച്ചത്

error: Content is protected !!