കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധന

കേന്ദ്ര സര്‍ക്കാരിന്റെ അമ്പത് ലക്ഷത്തോളം വരുന്ന ജീവനക്കാരുടെ അടിസ്ഥാന ശമ്പളം [ബേസിക് പേ] നിശ്ചയിക്കുന്നതിനുള്ള ഘടകം [ഫിറ്റ്മെന്റ് ഫാക്ടർ] ഉയർത്തുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. ഈ നിർദേശം അംഗീകരിച്ചാൽ ഏറ്റവും കുറഞ്ഞ ബേസിക് പേ 18,000 രൂപയിൽ നിന്ന് 26,000 ആയി ഉയരും. നിലവിൽ 2.57 ഇരട്ടിയായ ഫിറ്റ്മെന്റ് ഫാക്ടർ 3.68 ഇരട്ടിയാക്കുന്നതിനാണ് നിർദേശം വന്നിരിക്കുന്നത്. ഇതനുസരിച്ചു മറ്റു അടിസ്ഥാന ശമ്പള നിരക്കുകളും കാര്യമായ തോതിൽ ഉയരും.

ജീവനക്കാരുടെ ശമ്പളം ഉയർത്തുന്നതിന് ഏഴാം ശമ്പള പരിഷ്കരണ കമ്മീഷൻ സ്വീകരിച്ച ഫോർമുലയാണ് ഫിറ്റ്മെന്റ് ഫാക്ടർ. ഇതനുസരിച്ചു അന്ന് നിലവിൽ ഉണ്ടായിരുന്ന അടിസ്ഥാന ശമ്പളം 2.57 ഇരട്ടി വർധിപ്പിച്ചാണ് പുതിയ ബേസിക് പേ നിശ്ചയിച്ചത്. അത് 3.68 ഇരട്ടിയാക്കി ഉയർത്തുന്നതിനാണ് പുതിയ നീക്കം. അടുത്ത സാമ്പത്തിക വർഷം ആദ്യം തന്നെ ഈ നിർദേശം കേന്ദ്ര കാബിനറ്റിന്റെ പരിഗണനക്ക് വരുമെന്നാണ് മുംബയിലെ ഡി എൻ എ പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനു അംഗീകാരമായാൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ വേതനം ഡി എ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ചേർത് 35,000 രൂപക്ക് മുകളിൽ വരും.

error: Content is protected !!