ശിവസേനയുടെ ചൂരല്‍ പ്രയോഗം ഭിക്ഷാടകര്‍ക്ക് നേരെ

കേരളത്തിലെ യുവാക്കളെ സദാചാരം പഠിപ്പിച്ച ശേഷം ശിവസേന ഭിക്ഷാടകരെ ഓടിക്കനിറങ്ങിയിരിക്കുകയാണ്. കേരളത്തിലെ ഭിക്ഷാടകരെ ചൂരല്‍ വടിക്കടിച്ച് ഓടിക്കുമെന്ന് ശിവസേന. സംസ്ഥാനത്തുനിന്നും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് പിന്നില്‍ യാചകരാണെന്നാണ് ശിവസേന പറയുന്നത്. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ പ്രധാന കണ്ണികളായ യാചകരെ ഒരിടത്തും ഭിക്ഷാടനത്തിന് അനുവദിക്കില്ലെന്ന് സംഘടനയുടെ നിലപാട്..

അതിനുവേണ്ടി ചൂരലുമായി രംഗത്തിറങ്ങുമെന്ന് ശിവസേന നേതാവ് വിപിന്‍ദാസ് കടങ്ങോട്ട് പറഞ്ഞു. യാചകരെ ഓടിക്കുന്നതിനായി യുവസേനയ്ക്ക് പ്രത്യേക പരിശീലനം ലഭ്യമാക്കാനും ശിവസേന തീരുമാനിച്ചിട്ടുണ്ട്.
ഭിക്ഷാടനംകൊണ്ട് ഉപജീവനം നടത്തിയിരുന്നവര്‍ ധനസമ്പാദനമാര്‍ഗമായി ഭിക്ഷാടനത്തെ മാറ്റിയതുമൂലം എന്തും ചെയ്യാന്‍ മടിയില്ലാത്തവരായി മാറിയ കാഴ്ച കേരളം ഗോവിന്ദച്ചാമിയിലൂടെ കണ്ടതാണെന്നാണ് ശിവസേന പറയുന്നത്.

error: Content is protected !!