സഭയില്‍ ഇന്നും പ്രതിഷേധം; ചോദ്യോത്തര വേള നിര്‍ത്തിവെച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റേയും ആദിവാസി യുവാവ് മധുവിന്റേയും മണ്ണാർക്കാട് യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിന്റെയും കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം. വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ തുടങ്ങിയപ്പോള്‍ മുതല്‍ കടുത്ത പ്രതിഷേധമാണ് നടത്തിയത്.

സ്പീക്കര്‍ ഡയസില്‍ എത്തിയ ഉടന്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി.

ഇന്നലെയും ആരംഭിച്ച് പത്തു മിനിട്ടകം ബഹളം കാരണം സഭ നിര്‍ത്തി വെച്ചിരുന്നു. വീണ്ടും സഭ ചേര്‍ന്നെങ്കിലും നടപടികള്‍ വേഗത്തിലാക്കി പിരിഞ്ഞു. അതിനിടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. സഭ ഇപ്പോള്‍ 20 മിനിട്ടത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രതിപക്ഷ അംഗങ്ങള്‍ നടത്തളത്തില്‍ കുത്തിയിരിക്കുകയാണിപ്പോള്‍.

error: Content is protected !!