കണ്ണൂരിലെ സി.പി.എം കൊലയാളികളുടെ പാർട്ടി :എം എം ഹസ്സൻ

ശുഹൈബിന്റെ കൊലപാതകത്തിൽ യഥാർത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കെ.സുധാകരൻ നടത്തുന്ന 48 മണിക്കൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്യത് സം സാരിക്കവെയാണ് എം.എം ഹസ്സൻ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ചത്.ശുഹൈബ് വധക്കേസിലെ പ്രതികൾക്കെതിരെ യുഎപിഎ പ്രകാരം കേസെടുക്കണമെന്നും എം.എം ഹസ്സൻ ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത് കൊണ്ട് കാര്യമില്ല പ്രതികൾക്കെതിരെ യുഎപിഎ പ്രകാരം കേസെടുക്കണമെന്നാണ് കെപിസിസി ആവശ്യപ്പെട്ടത് .ഈ ആവശ്യം നടപ്പിലാക്കണം

ശുഹൈബ് വധത്തിന് ശേഷം സമാധാന ചർച്ച വേണം എന്ന് പറയുന്നത് മൂഢത്തരമാണ്. ഏകപക്ഷീയമായി കൊലപാതകം നടത്തിയിട്ട് എന്തിനാണ് സമാധാന ചർച്ച.കണ്ണൂരിലെ പോലീസ് ക്രിമിനലുകളുടെയും കൊലപാതകികളുടെയും ആജ്ഞാനുവർത്തികമായി മാറി. ബോധപൂർവം ബലിയാടുകളെ സൃഷ്ടിച്ച് പ്രതികളായി ഹാജരാക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഗൂഢാലോചന പുറത്ത് കൊണ്ടുവരാതെ കേസിലെ യഥാർത്ഥ പ്രതികളെ പിടികൂടാനാവില്ല. കുലംകുത്തികളെ കൊന്ന ചരിത്രമുള്ള സി.പി.എം ശുഹൈബിനെ കൊന്നതിന് കാരണം എന്തെന്ന് വ്യക്തമാക്കണം.

കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ് കേസ് ശരിയാണെന്ന് ഇപ്പോൾ ഒത്തുതീർന്നതോടെ ബോധ്യമായി.ഇതിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണോ ശുഹൈബ് വധം എന്ന്‍ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എം.എം ഹസ്സൻ പറഞ്ഞു

You may have missed

error: Content is protected !!