ഷുഹൈബ് വധം; കണ്ണൂരില്‍ പ്രകടനം അക്രമാസക്തമായി

കണ്ണൂര്‍: മട്ടന്നൂര്‍ എടയന്നൂരിലെ ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരത്തില്‍ നടത്തിയ പ്രകടനം അക്രമാസക്തമായി.      പഴയ ബസ് സ്റ്റാന്റിനടുത്തെത്തിയപ്പോഴായിരുന്നു അക്രമം. ബോര്‍ഡുകളും മറ്റും നശിപ്പിച്ചു. പ്രവര്‍ത്തകര്‍ നഗരത്തിലെ സി.പി.എമ്മിന്റെ ഫ്ളക്സുകളും സ്തൂപങ്ങളും തകര്‍ത്തു. സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പഴയ ബസ് സ്റ്റാന്റ് പരിസരങ്ങളില്‍ സ്ഥാപിച്ച ഫ്ളക്സുകളും സ്തൂപങ്ങളുമാണ് തകര്‍ത്തത്.      ടൗണ്‍ പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. ഡി.സി.സി ഓഫീസില്‍ നിന്നാണ് പ്രകടനമാരംഭിച്ചത്. ബ്ലോക്ക് പ്രസിഡന്റ് പി.എ. ഹരി, സുധീഷ് മുണ്ടേരി, ടി. ജയകൃഷ്ണന്‍, വി.വി.പുരുഷോത്തമന്‍ നേതൃത്വം നല്കി.      അക്രമങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടായിരുന്നതിനാല്‍  പോലീസ് കനത്ത സുരക്ഷ ഒരുക്കിയതിനാല്‍ കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടായില്ല. അക്രമം നടന്നത് മുതല്‍ നഗരത്തിലെ എല്ലാ ഭാഗങ്ങളിലും പോലീസ് കാവല്‍ നില്‍ക്കുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളിലും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പോലീസ് അതീവ ജാഗ്രത പാലിച്ചിട്ടുണ്ട്.

error: Content is protected !!