“ആ കൊലപാതകത്തിൽ എനിക്ക് പശ്ചാത്താപമില്ല”: ജയിലിൽ നിന്നും കൊലയാളിയുടെ വീഡിയോ..

രാജ്യത്തെ നടുക്കിയ ക്രൂര കൊലപാതകത്തില്‍ പശ്ചത്താപമില്ലെന്ന പരമാര്‍ശവുമായി ശംഭുലാല്‍. യുവാവിനെ കൊലപ്പെടുത്തി കത്തിച്ചതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിച്ച സംഭവത്തിലാണ് ശംഭുലാല്‍ ജയിലില്‍ കഴിയുന്നത്. ജോധ്പുരിലെ ജയിലില്‍ നിന്നുമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ശംഭുലാല്‍ വീഡിയോയിലൂടെ മിനുട്ടുകളോളം ഇസ്ലാമിനെതിരെ സംസാരിക്കുന്നുണ്ട്.

ബംഗാള്‍ സ്വദേശിയായ അഫ്‌സറുള്‍ തൊഴില്‍ തേടിയാണ് രാജസ്ഥാനില്‍ എത്തുന്നത്. രാവിലെ ജോലി ഉണ്ടെന്നു പറഞ്ഞാണ് പ്രതിയായ ശംഭുലാല്‍ അഫ്‌സറുളിനെ കൂട്ടിക്കൊണ്ടു പോകുന്നത്. തുടര്‍ന്ന് ഇയാളെ മഴുകൊണ്ട് പിന്നില്‍ നിന്നും അടിച്ചു വീഴ്ത്തി ക്രൂരമായി മര്‍ദ്ദിക്കുകയും വെട്ടുകയും ചെയ്തു. മരിച്ചു എന്ന് ഉറപ്പായ ശേഷം പ്രതി അസ്ഫറുലിന്റെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. അഫ്‌റസുള്ളിനെ മര്‍ദ്ദിക്കുന്നതും കത്തിക്കുന്നതും വീഡിയോയില്‍ പകര്‍ത്തിയിയ ശംഭുലാല്‍ അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് ശംഭുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

രാജ്യത്തെ ഞെട്ടിച്ചു കൊണ്ടാണ് വീണ്ടും വര്‍ഗീയ വിദ്വേഷം പരത്തുന്ന വീഡിയോയുമായി ശംഭുലാല്‍ എത്തിയത്. തനിക്ക് ജീവനു ഭീഷണിയുണ്ട്. സഹതടവുകാരന്‍ തന്നെ കൊല്ലാന്‍ വന്ന ജിഹാദിയാണ്. ഇയാള്‍ തന്നെ കൊലപ്പെടുത്തുമെന്നാണ് ശംഭുലാല്‍ പറഞ്ഞത്‌.

error: Content is protected !!