ആദിവാസി-ദലിത് ജനവിഭാഗത്തിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ സമരവുമായി എസ്.എഫ്.ഐ

ആദിവാസി-ദലിത് ജനവിഭാഗത്തിനെതിരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെയും വര്‍ണ്ണാധിപത്യത്തിനെതിരെയും നിറങ്ങളുടെ സമരവുമായി എസ്.എഫ്.എെ. ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് SFI പെരിങ്ങോം ഏരിയ കമ്മറ്റിയാണ് സമരം സംഘടിപ്പിച്ചത്. പരിപാടിയിൽ മുഴുവൻ വിദ്യാർത്ഥികളും മുഖത്ത് വിവിധ നിറങ്ങൾ തേച്ചാണ് പങ്കെടുത്തത്. വർണ്ണവിവേചനത്തിന്റെ കാലത്ത് എല്ലാ നിറങ്ങളും ഒരുപോലെയാണെന്ന ആശയമാണ് SFI മുന്നോട്ട് വച്ചത്.

പരിപാടി SFI കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എ.അഖിൽ ഉദ്ഘാടനം ചെയ്തു.സേവ്യർ പോൾ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി റാംഷ സി.പി. സ്വാഗതം പറഞ്ഞു.

error: Content is protected !!