പ​യ്യാ​വൂ​ർ ഊ​ട്ടു​ത്സ​വം നാളെ മുതല്‍

പ​യ്യാ​വൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ലെ പ്രസിദ്ധമായ ഊ​ട്ടു​ത്സ​വത്തിന് നാളെ‍ തുടക്കമാവും.കുടകരുടെ സാനിധ്യം കൊണ്ട് ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ആചാര അനുഷ്ടാനങ്ങളാല്‍ സമ്പന്നമാണ് ഊ​ട്ടു​ത്സവം. രാ​വി​ലെ കു​ട​ക​ർ ന​ട​ത്തു​ന്ന അ​രി ചൊ​രി​യ​ൽ ച​ട​ങ്ങോ​ടു കൂ​ടിയാണ് ഊ​ട്ടു​ത്സ​വം ആരംഭിക്കുക. ​വൈ​കു​ന്നേ​രം വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നം ക​ല​വ​റ നി​റ​യ്ക്ക​ൽ ഘോ​ഷ​യാ​ത്ര പൂ​ക്കാ​വ​ടി​യു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ചേ​രും.12 മു​ത​ൽ 24 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​ക​ന്നേ​രം അ​ഞ്ചി​നു തി​ട​മ്പ് നൃ​ത്ത​വും രാ​ത്രി 10 ന് ​ശ്രീ​ഭൂ​ത​ബ​ലി​യും ന​ട​ക്കും 12 ന് ​പ​യ്യാ​വൂ​ർ, ത​പ്രം ദേ​ശ​വാ​സി​ക​ളു​ടെ​യും 15 ന് ​കാ​ഞ്ഞി​ലേ​രി, 21ന് ​ചേ​ടി​ച്ചേ​രി​ദേ​ശ​വാ​സി​ക​ളു​ടെ​യും കാ​ഴ്ച സ​മ​ർ​പ്പ​ണം ന​ട​ക്കും. 20ന് ​വീ​ണ്ടും കു​ട​ക​രു​ടെ അ​രി വ​ര​വ് ന​ട​ക്കും.

കാ​ള​പ്പു​റ​ത്ത് അ​രി​യു​മാ​യി 50 കി​ലോ​മീ​റ്റ​റോ​ളം കാ​ട്ടി​ലൂ​ടെ കാ​ൽ​ന​ട​യാ​യാ​ണ് കു​ട​ക​ർ അ​രി​യു​മാ​യി ക്ഷേ​ത്ര​ത്തി​ലെ​ത്തു​ക. 20, 21 തീ​യ​തി​ക​ളി​ൽ ക്ഷേ​ത്ര ന​ട​യി​ൽ കു​ട​ക​രു​ടെ തു​ടി​കൊ​ട്ടി പാ​ട്ട് ന​ട​ക്കും.
16 മു​ത​ൽ 22 വ​രെ എ​ല്ലാ ദി​വ​സ​വും ക്ഷേ​ത്ര തി​രു​മു​റ്റ​ത്ത് രാ​ത്രി താ​യ​മ്പ​ക ഉ​ണ്ടാ​വും. 20, 21 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 ന് ​അ​ക്ഷ​ര​ശ്ലോ​ക സ​ദ​സ്, മ​ഹോ​ത്സ​വ​ദി​ന​മാ​യ 22 ന് ​പു​ല​ർ​ച്ചെ നാ​ലി​ന് നെ​യ്യ​മൃ​ത് കാ​രു​ടെ നെ​യ്യൊ​പ്പി​ക്ക​ൽ, ഏ​ഴി​ന് ആ​ലിം​ഗ​ന പു​ഷ്പാ​ഞ്ജ​ലി, ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് മേ​ള​പ്ര​ദി​ക്ഷ​ണ​ത്തോ​ടൊ​പ്പം ആ​ന​പ്പു​റ​ത്ത് തി​ട​മ്പെ​ഴു​ന്ന​ള്ളി​പ്പും നെ​യ്യ​മൃ​ത് കാ​രു​ടെ കു​ഴി അ​ടു​പ്പി​ൽ നൃ​ത്ത​വും ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ചൂ​ളി​യാ​ട്ട്കാ​രു​ടെ ഓ​മ​ന കാ​ഴ്ച.

തു​ട​ർ​ന്ന് കു​ട​ക​രു​ടെ മ​ട​ക്ക​യാ​ത്ര. 23 ന് ​രാ​വി​ലെ നെ​യ്യാ​ട്ടം, ഇ​ള​നീ​രാ​ട്ടം, ക​ള​ഭാ​ട്ടം. 24 ന് ​ഉ​ച്ച​യ്ക്ക് ആ​റാ​ട്ടെ​ഴു​ന്ന​ള്ള​ത്ത്, രാ​ത്രി ക​ള​ത്തി​ല​രി​യും പാ​ട്ടോ​ടെ ഊ​ട്ടു​ത്സ​വം സ​മാ​പി​ക്കും. ദേ​വ​സ്വം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 12 ന് ​രാ​ത്രി ഏ​ഴി​ന് സാം​സ്കാ​രി​ക സ​മ്മേ​ള​നം നാ​ട​ക സം​വി​ധാ​യ​ക​ൻ ജ​യ​ൻ തി​രു​മ​ന ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​യ്യാ​വൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ന്‍റെ ച​രി​ത്രം ഡോ​ക്യു​ഫി​ക്ഷ​ൻ ക​വ​യ​ത്രി ന​വീ​ന സു​ഭാ​ഷ് പ്ര​കാ​ശ​നം ചെ​യ്യും, സി​നി​മാ ഗാ​ന ര​ച​യി​താ​വ് ഉ​ദി​നൂ​ർ മോ​ഹ​ന​ൻ സി​ഡി ഏ​റ്റു​വാ​ങ്ങും.

തു​ട​ർ​ന്ന് മ​യ്യി​ൽ ഗ്രാ​മി​ക അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട്ട് കേ​ളി അ​ര​ങ്ങേ​റും.13 ന് ​രാ​ത്രി 10 ന് ​ശി​വ​രാ​ത്രി ദി​വ​സം ക​ണ്ണൂ​ർ ന​ട​ന​ക​ലാ​ക്ഷേ​ത്ര​ത്തി​ന്റെ നൃ​ത്ത സം​ഗീ​ത നാ​ട​കം ഭ​ക്ത മാ​ർ​ക്കാ​ണ്ഠേ​യ​ൻ. 14 ന് ​ഏ​ഴി​ന് ഓ​ട്ട​ൻ​തു​ള്ള​ൽ തു​ട​ർ​ന്ന് നൃ​ത്ത പ​രി​പാ​ടി​ക​ൾ ന​ട​ക്കും.15 ന് ​പ​യ്യ​ന്നൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന ശീ​ത​ങ്ക​ൻ തു​ള്ള​ൽ, നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ, കോ​ൽ​ക്ക​ളി, 16 ന് ​രാ​ത്രി ഏ​ഴി​ന് മ​ണി​ക്ക് ചെ​റു​താ​ഴം അ​ഴീ​ക്കോ​ട​ൻ സ്മാ​ര​ക ക​ലാ​സ​മി​തി​യു​ടെ പൂ​ര​ക്ക​ളി, തു​ട​ർ​ന്ന് ഓ​ട​ക്കു​ഴ​ൽ വാ​യ​ന എ​ന്നി​വ ന​ട​ക്കും, 17 ന് ​ശി​വ​ര​ഞ്ജ​നി ക​ലാ​ക്ഷേ​ത്ര​ത്തി​ന്‍റെ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, 18 ന് ​അ​ഞ്ജ​ലി ക​ലാ​ക്ഷേ​ത്ര​യു​ടെ നൃ​ത്ത​സ​ന്ധ്യ, 19 ന് ​നൃ​ത്തോ​ത്സ​വം, 20 ന് ​ദേ​ശീ​യ അ​വാ​ഡ് ജേ​താ​വ് രാ​ജേ​ഷ് ച​ന്ദ്ര​യു​ടെ മാ​ജി​ക്ക് ഷോ, 21 ​ന് സാം​സ്കാ​രി​ക സ​മ്മേ​ള​നം കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

തു​ട​ർ​ന്ന് ക​ണ്ണൂ​ർ സം​ഘ​ചേ​ത​ന​യു​ടെ കോ​ലം എ​ന്ന സാ​മൂ​ഹ്യ നാ​ട​കം, 22 ന് ​സാം​സ​കാ​രി​ക സ​മ്മേ​ള​നം മ​ല​ബാ​ർ ദേ​വ​സ്വം ബോ​ഡ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. വാ​സു ഉ​ദ്ഘാ​ട​നം ചെ​യ്യും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ക​ളി​യ​ര​ങ്ങി​ന്‍റെ നൃ​ത്ത സം​ഗീ​ത നാ​ട​കം രാ​വ​ണ​ൻ .23ന് ​രാ​ത്രി ഏ​ഴി​ന് ശ്രീ​ക​ണ്ഠ​പു​രം സ​രി​ഗ​മ ഡാ​ൻ​സ് സ്കൂ​ളി​ന്‍റെ നൃ​ത്തോ​ത്സ​വം, 24 ന് ​പ​യ്യ​ന്നൂ​ർ മ​ല​ബാ​ർ ബീ​റ്റ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​ളേ.13 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഊ​ട്ടു​ൽ​സ​വം 24 ന് ​സ​മാ​പി​ക്കും.

error: Content is protected !!