കഞ്ചാവ് നിയമ വിധേയമാക്കണമെന്ന് പതഞ്‌ജലി

കഞ്ചാവ് വളര്‍ത്തല്‍ നിയമ വിധേയമാക്കണമെന്ന ആവശ്യവുമായി യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി രംഗത്തു വന്നതിനു പിന്നാലെ ട്രോളുകളുമായി ട്വിറ്ററാറ്റികള്‍. ലഹരിമരുന്ന് മാത്രമല്ല നിരവധി ആയുര്‍വേദ ഔഷധക്കൂട്ടുകളുടെ ചേരുവയിലൊന്ന് കൂടിയാണ് കഞ്ചാവെന്ന് ആയുര്‍സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്ന് പതഞ്ജലി കമ്പനി സിഇഒ ബാലകൃഷ്ണ പറയുന്നത്.

ക്രിമിനല്‍ കുറ്റമായി കഞ്ചാവ് ഉപയോഗത്തെയും വില്പനയെയും നിര്‍വചിച്ചതോടെ രാജ്യത്തെ ജനങ്ങള്‍ക്ക് എല്ലാം തികഞ്ഞൊരു ബിസിനസ്സ് അവസരമാണ് ഇല്ലാതായതെന്ന് ബാലകൃഷ്ണ കഴിഞ്ഞ മാസം ഒരു പൊതുപരിപാടിയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ വാലുപിടിച്ചെത്തിയ ട്വിറ്ററാറ്റികള്‍ക്ക് അറിയേണ്ടത് പതഞ്ജലി ബ്രാന്‍ഡ് കഞ്ചാവും ഇനിമുതല്‍ വില്‍പ്പനയ്‌ക്കെത്തിക്കുമോ എന്നാണ്.

1985 മുതലാണ് ഇന്ത്യയില്‍ കഞ്ചാവ് വില്പന പൂര്‍ണമായും നിരോധിച്ചത്. എന്നാല്‍ മറ്റ് പലരാജ്യങ്ങളിലും ഔഷധാവശ്യത്തിനായി കഞ്ചാവ് വളര്‍ത്തുന്നത് നിയമ വിധേയമാണ്. ഔഷധക്കൂട്ടിനായി കഞ്ചാവ് ഉപയോഗിക്കുന്നത് വിഷാംശങ്ങളെല്ലാം പൂര്‍ണമായും നീക്കം ചെയ്ത ശേഷമായിരിക്കുമെന്നാണ് പതഞ്ജലി പറയുന്നത്. കഞ്ചാവിന് ലഹരി നല്‍കുക എന്നതിലപ്പുറം വിവിധ ഗുണങ്ങള്‍ ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. എന്തൊക്കെയായാലും ഇതിന്റെ ചുവടുപിടിച്ച് ട്വിറ്ററില്‍ പതഞ്ജലിയെയും കഞ്ചാവിനെയും ചേര്‍ത്ത് ട്രോളുകള്‍ കൊഴുക്കുകയാണ്.

error: Content is protected !!