ആദ്യമായി പലസ്തീന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന നേട്ടം മോദിക്ക് സ്വന്തം

ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ത്രഷിക്കുകയാണ് മോദിയിലൂടെ. പ്രധാനമന്ത്രിയെ സകല പ്രൗഢിയോടെയും സ്വീകരിക്കാനൊരുങ്ങി കാത്തിരിക്കുകയാണു പലസ്തീൻ. പശ്ചിമേഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി മോദി ഇന്നലെ ജോർദാനിലെത്തി. ജോർദാനിൽ അബ്ദുല്ല രണ്ടാമൻ രാജാവിനെ കണ്ട മോദി, ഇന്ത്യ–ജോർദാൻ ബന്ധം കൂടുതൽ ശക്തിപ്പെടുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു. ഈ മാസം ഒടുവിൽ ഇന്ത്യയിലെത്തുന്ന അബ്ദുല്ല രണ്ടാമൻ രാജാവിന്റെ സന്ദർശനം പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും മോദി പറഞ്ഞു.

പലസ്തീന്‍ പ്രസിഡണ്ട് മെഹ്മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയില്‍ സുരക്ഷ, വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച വിഷയങ്ങളാകും. മോദി വിശിഷ്ടാതിഥിയാണെന്നും സ്വീകരിക്കാന്‍ രാജ്യം ഒരുങ്ങിയെന്നും പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ കൊട്ടാരം അറിയിച്ചു.

പലസ്തീനിൽനിന്നു മോദി യുഎഇയിലേക്കു തിരിക്കും. യുഎഇയിൽ ആറാമതു ലോക ഗവൺമെന്റ് ഉച്ചകോടിയെ അഭിസംബോധന ചെയ്യും. അവസാന ഘട്ടമായി ഒമാൻ സന്ദർശിക്കും. അവിടെ 11നു സുൽത്താനുമായും മറ്റു നേതാക്കളുമായും ചർച്ച. ഇന്ത്യയിൽ മുതൽമുടക്കുന്നതു സംബന്ധിച്ച് ഒമാനിലെ വൻകിട ബിസിനസ്സുകാരുമായി ചർച്ചകൾ നടത്തുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. യുഎഇ, ഒമാൻ എന്നിവിടങ്ങളിലെ ഇന്ത്യക്കാരുടെ പ്രതിനിധികളെയും കാണും. 2015നു ശേഷം ഗൾഫിലും പശ്ചിമേഷ്യയിലും മോദി നടത്തുന്ന അഞ്ചാമത്തെ സന്ദർശനമാണിത്.

error: Content is protected !!