മുസ്ലിം ലീഗ് നേതാവ് എം.പി. മുഹമ്മദലി യു.ഡി.എഫ് കണ്ണൂർ മണ്ഡലം ജനറൽ കൺവീനർ സ്ഥാനം രാജിവച്ചു

പാർട്ടി നേതൃത്വത്തിന്റെ അവഗണനയിൽ മനംമടുത്താണ് രാജിയെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൾഖാദർ മൗലവിക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ നേതൃത്വവുമായുള്ള ആസ്വാരസ്യത്തെ തുടര്ന്ന് ലീഗ് ഭാരവാഹിത്വത്തില്‍ നിന്ന്‍ രാജി വെച്ചിരുന്നു.

ഇതിനിടെ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചപ്പോൾ മുതിർന്ന നേതാവായ മുഹമ്മദലി ഉൾപ്പെട്ടിരുന്നില്ല. 15 അംഗ ഭാരവാഹികളുടെ ലിസ്റ്റാണ് റിട്ടേണിംഗ് ഓഫീസർ എം.സി. മായിൻഹാജി പ്രഖ്യാപിച്ചത്. നാലു പേരെ കൂടി ഉൾപ്പെടുത്തി കമ്മിറ്റി വിപുലീകരിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ഭാരവാഹിപ്പട്ടികയാണുണ്ടാകുകയെന്ന് അറിയിച്ചിരുന്നുവെങ്കിലും അതും നടന്നില്ല. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റും ട്രഷററും യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ട്രഷററുമായിരുന്ന മുഹമ്മദലി മുണ്ടേരി ഗ്രാമപഞ്ചായത്തംഗവും എടക്കാട് ബ്ലോക്ക് പഞ്ചായത്തംഗവും ഇപ്പോള്‍ കണ്ണൂര്‍ കോർപ്പറേഷൻ കൗൺസിലറുമാണ്

error: Content is protected !!