മധുവിന്‍റെ പോസ്റ്റ് മോര്‍ട്ടം ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍

അട്ടപ്പാടിയിൽ നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് മരിച്ച മധുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് തൃശൂര്‍ മെഡിക്കൽ കോളേജിൽ നടക്കും. മധുവിനെ മർദ്ദിച്ച് കൊന്നതിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് നിയോജകമണ്ഡലത്തിൽ ഇന്ന് ബിജെപി ഹർത്താൽ നടത്തും. മണ്ണാർക്കാട് താലൂക്കിൽ യുഡിഎഫും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മധുവിന്റെ കുടുംബത്തെ കാണാൻ മന്ത്രി എ.കെ.ബാലൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം.സുധീരൻ തുടങ്ങിയവർ ഇന്ന് അട്ടപ്പാടിയിലെത്തും.

error: Content is protected !!