മധുവിന്‍റെ മരണം; കേന്ദ്രം ഇടപെടുന്നു

അടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. സംഭവത്തില്‍ കേന്ദ്ര ഗിരിജനക്ഷേമ മന്ത്രാലയം ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി.

വിഷയത്തില്‍ ഇടപെടുവാന്‍ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗിരിജനക്ഷേമവകുപ്പ് മന്ത്രി ജുവല്‍ ഓറം പറഞ്ഞു.

error: Content is protected !!